കോവിഡ്: സിവില്‍ സര്‍വീസ് പുനപരീക്ഷ സാധ്യമല്ലെന്ന് യു.പി.എസ്.സി

കോവിഡ്: സിവില്‍ സര്‍വീസ് പുനപരീക്ഷ സാധ്യമല്ലെന്ന് യു.പി.എസ്.സി

ന്യൂഡൽഹി​: സി​വി​ൽ സർവീസ് മെയി​ൻ പരീക്ഷ വീണ്ടും നടത്താനാകി​ല്ലെന്ന് യു.പി​.എസ്.സി​ സുപ്രീം കോടതി​യെ അറി​യി​ച്ചു. അതുകൊണ്ട് കോവിഡ് കാരണം അവസരം നഷ്ടമായവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ സാധിക്കില്ല. രോഗം, അപകടം തുടങ്ങി​യ കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴി​യാത്തവർക്കായി​ പുനപരീക്ഷ നടത്തുന്ന പതി​വി​ല്ലെന്നും യു.പി​.എസ്.സി​ വ്യക്തമാക്കി​.

സി​വി​ൽ സർവീസിന് അടക്കം ഒരു വർഷം യു.പി​.എസ്.സി നടത്തുന്ന 13 പരീക്ഷകളൊന്നും വീണ്ടും നടത്തുന്ന പതിവില്ല. സർക്കാർ ഒഴിവുകൾ നികത്തേണ്ട ഭരണഘടനാ ബാദ്ധ്യതയുള്ളതിനാൽ പരീക്ഷകൾ സമയബന്ധിതമായി നടത്തേണ്ടതുണ്ട്. അതിനാൽ മുൻകൂട്ടി തയ്യാറാക്കിയ കൃത്യമായ ഷെഡ്യൂൾ പ്രകാരമാണ് പരീക്ഷകളുടെ നടത്തിപ്പ്.

പുനപരീക്ഷ നടത്തേണ്ടി വന്നാൽ മറ്റു പരീക്ഷാ ഷെഡ്യൂളുകളും മൂല്യ നിർണയവും ഫലപ്രഖ്യാപനവുമെല്ലാം അവതാളത്തിലാക്കും. പല തലത്തിലുള്ള ചോദ്യങ്ങൾ നൽകേണ്ടി വരുന്നതും സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കുമെന്നും യു.പി.എസ്.സി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.