ഇനി മുതല്‍ സമയത്തിന്റെ പ്രാധാന്യം ഇന്‍സ്റ്റഗ്രാം നിങ്ങളെ അറിയിക്കും!

ഇനി മുതല്‍ സമയത്തിന്റെ പ്രാധാന്യം ഇന്‍സ്റ്റഗ്രാം നിങ്ങളെ അറിയിക്കും!

ഏത് പ്രായക്കാര്‍ക്കിടയിലും ഹരമായി മാറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാമിന്റെ ഏറ്റവും ജനപ്രിയമായ ഫീച്ചറുകളില്‍ ഒന്ന് റീല്‍സ് തന്നെയാണ്. ചെറിയ കാലയളവ് കൊണ്ടാണ് ടിക്ടോക്ക് എന്ന ആപ്പിന് ബദലായി വന്ന ഇന്‍സ്റ്റഗ്രാം റീല്‍സ് ജനപ്രിയമായി മാറിയത്.

റീല്‍സ് കാണാന്‍ തുടങ്ങിയാല്‍ പിന്നെ സമയം പോകുന്നത് അറിയുകയില്ല. ജോലിത്തിരക്ക് ഒക്കെ കഴിഞ്ഞ് അല്‍പം റിലാക്‌സ് ആകാമെന്ന് കരുതിയാകും നമ്മളില്‍ പലരും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത്. എന്നാല്‍ റീല്‍സ് അടക്കം കണ്ടുകൊണ്ടിരുന്നാല്‍ പിന്നീട് നമ്മുക്ക് ചെയ്തു തീര്‍ക്കേണ്ട ജോലി പോലും ചിലപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഇത്തരത്തില്‍ ആപ്പിനോട് അഡിക്റ്റ് ആയി മാറാതിരിക്കാന്‍ ഒരു ചെറിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആപ്പില്‍ നിന്ന് പുറത്തു കടക്കാന്‍ നിങ്ങളെ അനുവദിക്കുന്ന സെറ്റ് എ റിമൈന്‍ഡര്‍ എന്ന ഫീച്ചറാണിത്. ആപ്പ് എപ്പോള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഓര്‍മ്മപ്പെടുത്തുന്നതിന് ഒരു ടൈമര്‍ സജ്ജീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളെ ഈ ഫീച്ചര്‍ ഏറെ സഹായിക്കും.

പ്രതിവാര അടിസ്ഥാനത്തില്‍ നിങ്ങള്‍ എത്ര സമയം ആപ്പില്‍ ചെലവഴിച്ചു എന്ന് പരിശോധിക്കാനും ഇന്‍സ്റ്റഗ്രാം ഈ ഫീച്ചറിലൂടെ അനുവദിക്കുന്നു. ഇതിനായി ആപ്പ് ഒരു ഗ്രാഫ് പ്രദര്‍ശിപ്പിക്കും. നിങ്ങള്‍ അതില്‍ ടാപ്പു ചെയ്യുമ്പോള്‍ ഈ സോഷ്യല്‍ മീഡിയ ആപ്പില്‍ നിങ്ങള്‍ ചെലവഴിച്ച ശരാശരി സമയം കാണാന്‍ കഴിയും.

ഇന്‍സ്റ്റഗ്രാമില്‍ ഒരു റിമൈന്‍ഡര്‍ സജ്ജീകരിക്കുന്നതിനുള്ള പ്രക്രിയ വളരെ ലളിതമാണ്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരേ രീതിയില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാം. അതേസമയം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാകില്ല.

ഇനി ഈ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം...

* ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ഇന്‍സ്റ്റഗ്രാം ആപ്പ് തുറന്ന് സ്‌ക്രീനിന്റെ താഴെ വലത് വശത്ത് കാണുന്ന പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്യുക.
* തുടര്‍ന്ന് ഹാംബര്‍ഗര്‍ മെനു സെലക്ട് ചെയ്ത് യുവര്‍ ആക്ടിവിറ്റി എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. ശേഷം നിങ്ങള്‍ക്ക് ടൈം സ്പെന്റ് എന്ന ഒരു ഓപ്ഷന്‍ കാണാന്‍ കഴിയും. ആ ഓപ്ഷനും നിങ്ങള്‍ സെലക്ട് ചെയ്യേണ്ടതുണ്ട്.
* ഇതിന് ശേഷം സെറ്റ് ഡെയിലി ടൈം ലിമിറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം.
* സമയം സജ്ജീകരിച്ച ശേഷം ഡണ്‍ എന്ന ബട്ടണില്‍ ടാപ്പ് ചെയ്യുക. ടാപ്പ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ ആപ്പില്‍ കുറച്ച് സമയം ചെലവഴിക്കുമ്പോള്‍ ഇടവേള എടുക്കാന്‍ ഇന്‍സ്റ്റഗ്രാം നിങ്ങളെ ഓര്‍മ്മിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.