പട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനോട് ഡല്‍ഹി എയിംസ് ആശുപത്രി അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് ആര്‍ജെഡി ദേശീയ സെക്രട്ടറി അനു ചാക്കോ. ഗുരുതരാവസ്ഥയില്‍ ആയിരുന്ന ലാലുവിനെ റാഞ്ചിയില്‍ നിന്ന് ചൊവ്വാഴ്ച രാത്രി എയര്‍ ആംബുലന്‍സിലാണ് ഡല്‍ഹിയിലെ എയിംസില്‍ എത്തിച്ചത്.
അധികൃതര്‍ പരിശോധനകള്‍ക്കു ശേഷം പുലര്‍ച്ചെ മൂന്നിന് ഡിസ്ചാര്‍ജ് ചെയ്ത് റാഞ്ചിയിലേക്ക് തിരിച്ചയയ്ക്കാന്‍ നോക്കിയത് ക്രൂരമായ നടപടിയാണെന്ന് അനു ചാക്കോ പറഞ്ഞു. എയിംസില്‍ നിന്നു ഡല്‍ഹി വിമാനത്താവളത്തിലേക്കു മടങ്ങവെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ലാലുവിനെ തിരികെ എയിംസിലേക്കു കൊണ്ടു വരികയായിരുന്നു. ഉച്ചയോടെ വീണ്ടും അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ മനുഷ്യത്വ രഹിതമായ പെരുമാറ്റത്തെക്കുറിച്ചു രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കുമെന്നും അനു ചാക്കോ അറിയിച്ചു.
റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ലാലുവിനെ മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ അനുസരിച്ചാണ് ഡല്‍ഹി എയിംസിലേക്ക് കൊണ്ടു പോയത്. കാലിത്തീറ്റ കുംഭകോണ കേസില്‍ വീണ്ടും ജയിലിലായ അദ്ദേഹത്തെ ചികിത്സാര്‍ഥമാണ് റാഞ്ചി ആശുപത്രിയില്‍ താമസിപ്പിച്ചിരുന്നത്.
വൃക്കയുടെ പ്രവര്‍ത്തനം ഗുരുതരാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് എയിംസിലേയ്ക്കു മാറ്റാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.