ദുബായ്: ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന് യു.എ.ഇ. ഗോൾഡൻ വിസ, വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കാണ് യു.എ.ഇ ഗോൾഡൻ വിസ നൽകി വരുന്നത്. ദുബായിലെ മുന്നിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചാണ് മധു ബാലകൃഷ്ണന്റെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. ദുബായ് ഇ.സി.എച്ഛ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും മധുബാലകൃഷ്ണനും കുടുംബവും യു.എ.ഇ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
ചടങ്ങിൽ ദുബായിലെ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു, കുമാർ സാനു, ബി പ്രാക്, എം .ജി ശ്രീകുമാർ തുടങ്ങി ഇന്ത്യൻ സംഗീത രംഗത്തെ ഒരു പിടി പ്രതിഭകൾക്കും ഇ.സി.എച്ഛ് നേരത്തെ ഗോൾഡൻ വിസ നൽകിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.