ഹൂസ്റ്റണ്‍ സെന്റ് ജോസഫ്സ് സീറോ മലബാര്‍ ഫൊറാന പള്ളിയില്‍ വാര്‍ഷിക ധ്യാനം

 ഹൂസ്റ്റണ്‍ സെന്റ് ജോസഫ്സ് സീറോ മലബാര്‍ ഫൊറാന പള്ളിയില്‍ വാര്‍ഷിക ധ്യാനം

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് ജോസഫ്സ് സീറോ മലബാര്‍ ഫൊറാന പള്ളിയില്‍ വാര്‍ഷിക ധ്യാനം നടത്തപ്പെടുന്നു. മാര്‍ച്ച് 24 വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 27 ഞായറാഴ്ച വരെയാണ് ധ്യാനം നടക്കുക. റവ. ഫാദര്‍ ഡോ. ടോം പന്നലക്കുന്നേല്‍ എംഎസ്എഫ്എസ് ആണ് ധ്യാനം നയിക്കുന്നത്. ജപമാല, വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴിയും സമാപന സന്ദേശവും വ്യാഴം, വെള്ളി ദിവസങ്ങളിലായി ഉണ്ടാകും. ശനിയാഴ്ച വിശുദ്ധ കുര്‍ബാനയും ഒപ്പം കുമ്പസാരവും ഉണ്ടാകും.

ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയും വൈകിട്ട് നാലിന് എസ്.ജെ ഹാളില്‍ ധ്യാന ശുശ്രൂഷ നടക്കും. വികാരി ഫാദര്‍ ജോണിക്കുട്ടി പുലിശേരി, അസിസ്റ്റന്റ് വികാരി റവ. ഫാദര്‍ കെവിന്‍ മുണ്ടക്കല്‍ എന്നിവരും ശുശ്രൂഷകളില്‍ ഉണ്ടാവും.

വാര്‍ഷിക ധ്യാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചുവടെ:

മാര്‍ച്ച് 24-2022 (വ്യാഴം), 25 (വെള്ളി)

5:00 PM ജപമാല

5:30 PM വിശുദ്ധ കുര്‍ബാന

6:30 PM ധ്യാന ശുശ്രൂഷ - 1

7:30 PM - കുരിശിന്റെ വഴി

8:00 PM - ധ്യാന ശുശ്രൂഷ - 2

8:45 PM - ആശീര്‍വാദം

മാര്‍ച്ച് 26 (ശനി)

9:00 AM - വിശുദ്ധ കുര്‍ബാന തുടര്‍ന്ന് വൈകിട്ട് നാല് വരെ ധ്യാനവും 12:00-3:00 PM വരെയുള്ള സമയത്ത് കുമ്പസാരവും നടത്തപ്പെടും.

മാര്‍ച്ച് 27 (ഞായര്‍)

9:00 AM - വിശുദ്ധ കുര്‍ബാന

തുടര്‍ന്ന് എസ്.ജെ.ഹാളില്‍ വൈകീട്ട് നാലുവരെ ധ്യാനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.