ലണ്ടന്‍: പ്രൈമറി സ്‌കൂളിനപ്പുറം പെണ്‍കുട്ടികള്‍ പഠിക്കുന്നത് തടയാന്‍ താലിബാന്‍ ഒഴികഴിവുകള്‍ നിരത്തുന്നത് തുടരുമെന്ന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി.
2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളുകള്‍ ആരംഭിക്കാന്‍ മാത്രമേ അനുമതി നല്‍കിയിട്ടുള്ളുവെന്നും അവര്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചടക്കിയതിന് ശേഷം നല്‍കിയ വാഗ്ദാനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം വസ്തുതാ വിരുദ്ധമാണെന്നും 1996 മുതലേ താലിബാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് എതിരാണെന്നും മലാല വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ പെണ്‍കുട്ടികളുടെ സ്കൂളുകള്‍ തുറക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ ധരിക്കേണ്ട യുണിഫോമിനെക്കുറിച്ച് ധാരണയായില്ലെന്ന പേരില്‍ ഇത് മാറ്റിവെക്കുകയുണ്ടായി. വിദ്യാസമ്പന്നരായ സ്ത്രീകളില്ലാത്ത അഫ്ഗാനിസ്ഥാനെ കെട്ടിപ്പടുക്കാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്നും മലാല പറഞ്ഞു. താലിബാന്‍റെ തീരുമാനം ഹൃദയഭേദകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.