കൊല്ലം: ജീവന്റെ സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക, ജീവിക്കുക എന്ന ആപ്തവാക്യവുമായി കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം കൊല്ലം ഭാരത രാജ്ഞി പാരീഷ് ഹാളില്‍ വെള്ളിയാഴ്ച നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 4.30 വരെയാണ് പരിപാടികള്‍. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും. കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍മാരായ ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ജീവന്റെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള പഠനം, സെമിനാര്‍, റാലി, മധ്യസ്ഥ പ്രാര്‍ത്ഥന, പൊതുസമ്മേളനം എന്നിവ ഇടവക, രൂപതാ തലങ്ങളില്‍ നടത്തും.
ലോകമെമ്പാടുമുള്ള പ്രോലൈഫ് പ്രസ്ഥാനങ്ങള്‍ മാര്‍ച്ച് 25 ന് ഗര്‍ഭഛിദ്രത്തിനെതിരായ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ചില ഗ്രൂപ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കളെ ആത്മീയമായി ദത്തെടുക്കുകയും അവര്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ജപമാല ഘോഷ യാത്രകള്‍, അബോര്‍ഷന്‍ ക്ലിനിക്കുകളിലേക്കോ സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്കോ ഉള്ള പ്രാര്‍ത്ഥനാ ജാഥകള്‍ എന്നിവയും ഈ ദിവസം നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.