ന്യൂയോർക്ക്: നോമ്പു കാലത്തോടു അനുബന്ധിച്ചു മാർച്ച് ഏപ്രിൽ മാസത്തിൽ യുവജനങ്ങൾക്കും മുതിർന്നവർക്കും റവ. ഫ. പ്രീജോ പാറക്കൽ നയിക്കുന്ന വാർഷിക ധ്യാനം ഉണ്ടായിരിക്കും.
യുവാക്കൾക്കുള്ള വാർഷിക ധ്യാനം മാർച്ച് 25, 26, 27 തീയതികളിൽ നടത്തപ്പെടും. ധ്യാനത്തിൽ ആരാധനയും, സ്തുതിപ്പും, വിശുദ്ധ കുർബാനയും അതോടപ്പം കുമ്പസാരവും ഉണ്ടായിരിക്കും.
യുവജന ധ്യാനത്തിൽ സെമിനാരി വിദ്യാർത്ഥി മിഖായേൽ, എം.സ്.എം.ഐ സന്യാസി സി. ആഗ്നസ് മരിയ, തീയോളജി വിദ്യാർത്ഥിനി മരീറ്റാ മാർട്ടിൻ, മ്യൂസിക് മിനിസ്ട്രി ഗോഡ്‌വിൻ ഫ്രാൻസിസ് എന്നിവർ പ്രത്യേക സെക്ഷൻ നയിക്കും.
യുവജനങ്ങൾക്കുള്ള ധ്യാന സമയം ചുവടെ:
വെള്ളി: മാർച്ച് 25 ന് വൈകിട്ട് 6:30 മുതൽ 9 വരെ.
ശനി: മാർച്ച് 26 ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
ഞായർ: മാർച്ച് 27 രാവിലേ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ.
മുതിർന്നവർക്കുള്ള വാർഷിക ധ്യാനം നടത്തപ്പെടുന്നത് ഏപ്രിൽ 7, 8, 9, 10 തീയതികളിൽ ആണെന്നും ശനിയാഴ്ച പ്രത്യേക കുമ്പസാരവും ഞായറാഴ്ച സിസി ഡി വിദ്യാർഥികളും യൂത്ത് ലീഡേഴ്‌സും നയിക്കുന്ന പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണെന്നും പള്ളി വികാരി റവ. ഫാ. ജോൺ മേലേപ്പുറം അറിയിച്ചു.
മുതിർന്നവർക്കുള്ള ധ്യാന സമയം ചുവടെ :
വ്യാഴം: വൈകിട്ട് 5 മുതൽ 9 വരെ
വെള്ളി: വൈകിട്ട് 3 മുതൽ 9 വരെ
ശനി: രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ഞായർ: രാവിലെ 8:30 മുതൽ വൈകിട്ട് 4 വരെ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക:
ഇടവക വികാരി: റവ ഫാ. ജോൺ മേലേപ്പുറം : 215-808-4052
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.