കെ റെയിൽ പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടില്ല; ഇത് ബ്രിട്ടീഷ് കാലഘട്ടമല്ല: ഇ ശ്രീധരന്‍

കെ റെയിൽ പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടില്ല;  ഇത് ബ്രിട്ടീഷ് കാലഘട്ടമല്ല: ഇ ശ്രീധരന്‍

തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടക്കില്ലെന്ന് മെട്രോമാൻ ഇ ശ്രീധരന്‍. സര്‍ക്കാര്‍ വൈകാതെ പദ്ധതി ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ പറയുന്ന പദ്ധതിയില്‍ പ്രഖ്യാപിച്ച സ്പീഡില്‍ ട്രെയിൻ ഓടിച്ചാല്‍ വലിയ അപകടമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത വികസനവും കെ റെയില്‍ പദ്ധതിയും രണ്ട് പദ്ധതികളാണെന്നും ഇത് രണ്ടിനെയും ഒരു പോലെ കാണാനാവില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ച്‌ പറഞ്ഞു. അംഗീകാരം നല്‍കാതെ ഭൂമി ഏറ്റടുക്കാന്‍ അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപെട്ടിരുന്നതായി അദ്ദേഹം വ്യക്തമാക്കി. പദ്ധതി ശരിയല്ലെന്ന് റെയില്‍വേ ബോര്‍ഡിന് നേരത്തെ അറിയാം. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട കാര്യമില്ല. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് സെന്‍ട്രല്‍ ലൈനാണ് ആവശ്യം. സില്‍വര്‍ ലൈനിന് കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാന്‍ തന്നെയാണ്. സാമൂഹികാഘാത പഠനമെന്ന പേരില്‍ കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാനാണ്. സാമ്പത്തിക ചിലവ്, ഏറ്റെടുക്കേണ്ട ഭൂമി അങ്ങനെയുള്ള എല്ലാ കാര്യത്തിലും സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ച്‌ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതി 64000 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ബഫര്‍ സോണിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ഇത് ബ്രിട്ടീഷ് കാലഘട്ടമല്ല. മണ്ണിലൂടെ സെമി സ്പീഡില്‍ ട്രെയിൻ ഓടിക്കാനാവില്ല. വേഗത 30 - 40 കിലോമീറ്ററിലേക്ക് ചുരുക്കേണ്ടി വരും. സര്‍ക്കാരിന് ഹിഡന്‍ അജണ്ടയുണ്ട്. എന്തോ ഒരു ഉടമ്പടിയില്‍ സംസ്ഥാന സര്‍ക്കാര്‍ പെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ പറയുന്ന സ്പീഡില്‍ ട്രെയിന്‍ ഓടിച്ചാല്‍ വലിയ അപകടമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.