പൊതു പണിമുടക്കില്‍ നിന്നും സിനിമാ തീയേറ്ററുകളെ ഒഴിവാക്കണം: ഫിയോക്

പൊതു പണിമുടക്കില്‍ നിന്നും സിനിമാ തീയേറ്ററുകളെ ഒഴിവാക്കണം: ഫിയോക്

കൊച്ചി: രണ്ടു ദിവസത്തെ പൊതു പണിമുടക്കില്‍ നിന്ന് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന ആവശ്യവുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. കോവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകള്‍ പൂര്‍ണമായി തുറന്നു വരുന്ന സമയമാണിതെന്നും ഈ ഘട്ടത്തില്‍ തീയേറ്ററുകള്‍ അടച്ചിടുന്നത് തിരിച്ചടിയാകുമെന്നും ഫിയോക് അഭിപ്രായപ്പെട്ടു.

ഇന്ധന വില വര്‍ധന അടക്കം കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സംയുക്ത തൊഴിലാളി യൂണിയന്‍ രാജ്യ വ്യാപകമായി പണിമുടക്ക് നടത്തുന്നത്. കേരളത്തിലും പണിമുടക്ക് ്ശക്തമാകും.

എല്ലാ മേഖലയും പണിമുടക്കില്‍ സഹകരിക്കണമെന്നും, അവശ്യ സര്‍വ്വീസുകളെ സമരത്തില്‍ നിന്നൊഴിവാക്കുമെന്നും സംയുക്ത തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി. എല്ലാ ജില്ലകളിലും 25 സമര കേന്ദ്രങ്ങള്‍ തുറന്ന് റാാലികള്‍ നടത്താനാണ് തീരുമാനം. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെ സഹകരിക്കാനാണ് ആഹ്വാനം. മോട്ടോര്‍ വാഹനമേഖല, കെ.എസ്.ആര്‍.ടി.സി, വ്യാപാര മേഖല എന്നിവ പണിമുടക്കാന്‍ ആഹ്വാനം ചെയ്തതോടെ പൊതു ഗതാഗതത്തേയും കടകമ്പോളങ്ങളെയും ബാധിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.