ഇംഫാല്‍: മണിപ്പൂരില്‍ ആദ്യ മന്ത്രിസഭായോഗത്തിൽ നൂറ് ദിവസം നൂറ് കാര്യപദ്ധതിയുമായി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. യോഗത്തില്‍ മന്ത്രിമാരായ തോംഗം ബിശ്വജിത്, യുംനം ഖേംചന്ദ്, ഗോവിന്ദാസ് കോന്തൗജം, നെംച കിപ്ഗന്‍, അവാങ്‌ബോ ന്യൂമൈ എന്നിവര്‍ പങ്കെടുത്തു.
സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തിനുള്ളില്‍ വിവിധ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. അവശ്യ സേവനങ്ങളെ ബാധിക്കാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി.
പ്രവൃത്തി ദിവസങ്ങളില്‍ ജോലി സമയം വര്‍ധിപ്പിക്കുകയും ഓഫീസ് സമയങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യും. സര്‍ക്കാര്‍ ഓഫീസുകള്‍ രാവിലെ ഒമ്പതിനും സ്‌കൂള്‍ സമയം രാവിലെ എട്ടിനും ആരംഭിക്കും. പുതിയ സംവിധാനം വാരാന്ത്യങ്ങളില്‍ ആവശ്യമായ വിശ്രമം നല്‍കി സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത മെച്ചപ്പെടുത്തും.
സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചകഴിഞ്ഞുള്ള സമയം ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് കൂടുതല്‍ സമയം ഇത് നല്‍കുമെന്ന് മന്ത്രിസഭാ പ്രമേയത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അഴിമതി വിരുദ്ധ സെല്‍ പുനരുജ്ജീവിപ്പിക്കും. അഡീഷണല്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും നേതൃത്വം നല്‍കുക.
ജനങ്ങള്‍ക്ക് പരാതികള്‍ അയയ്ക്കാന്‍ ടോള്‍ ഫ്രീ നമ്പറുകള്‍ ലഭ്യമാക്കും. മണിപ്പൂരിനെ ലഹരിവിമുക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഐ.ജി റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനാണ് മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്സിനെ നയിക്കുക. ആന്റി നാര്‍ക്കോട്ടിക് വിഭാഗം ശക്തിപ്പെടുത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.