മുംബൈ: ഐപിഎല്‍ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഇഴുകിച്ചേരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഐപിഎല്‍ പതിനഞ്ചാം പതിപ്പിന് ശനിയാഴ്ച്ച രാത്രി 7.30ന് തുടക്കമാകും. ആദ്യ മത്സരത്തില്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മെയ് 29നാണ് ഫൈനല്‍. മഹാരാഷ്ട്രയിലെ നാല് വേദികളിലായാണ് മത്സരങ്ങള്‍. 25 ശതമാനം കാണികള്‍ക്ക് പ്രവേശനമുണ്ട്.
രണ്ട് പുതിയ ടീമുകളുടെ അരങ്ങേറ്റ സീസണ്‍ കൂടിയാണ് ഇത്തവണത്തേത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഗുജറാത്ത് ടൈറ്റന്‍സും ഉള്‍പ്പെടെ ആകെ 10 ടീമുകളാണ് ഇത്തവണ കിരീടത്തിനായി കച്ചകെട്ടുന്നത്. രണ്ട് ഗ്രൂപ്പുകളായാണ് പോരാട്ടം. പ്രാഥമികഘട്ടത്തില്‍ 70 മത്സരങ്ങളാണുള്ളത്.
ഗ്രൂപ്പ് എയില്‍ അഞ്ചുവട്ടം ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ ടീമുകളാണ്. ബി ഗ്രൂപ്പില്‍ നാലുവട്ടം ജേതാക്കളായ മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈക്കൊപ്പം സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടീമുകള്‍ അണിനിരക്കുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുടക്കം മുതല്‍ അവരെ നയിച്ചിരുന്ന എംഎസ് ധോണി ഇത്തവണ ക്യാപ്റ്റന്‍ സ്ഥാനത്തില്ലെന്നതാണ് ഈ സീസണിന്റെ ഏറ്റവും വലിയ പ്രത്യേകത. രവീന്ദ്ര ജഡേജയെ നായകസ്ഥാനം ഏല്‍പ്പിച്ച ധോണി ഇത്തവണ വിക്കറ്റ് കീപ്പറുടെ റോളില്‍ മാത്രമായി ഒതുങ്ങും. മലയാളികള്‍ക്ക് ആവേശമായി സഞ്ജു വി. സാംസണ്‍ ഇത്തവണയും രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.