ഞായറാഴ്ച്ച സഹകരണ ബാങ്കുകള്‍ തുറക്കാന്‍ മന്ത്രിയുടെ നിര്‍ദേശം; തീരുമാനം പണിമുടക്കിന്റെ പശ്ചാത്തലത്തില്‍

ഞായറാഴ്ച്ച സഹകരണ ബാങ്കുകള്‍ തുറക്കാന്‍ മന്ത്രിയുടെ നിര്‍ദേശം; തീരുമാനം പണിമുടക്കിന്റെ പശ്ചാത്തലത്തില്‍

കോട്ടയം: ബാങ്ക് അവധിയുടെയും പൊതു പണിമുടക്കിന്റെയും പശ്ചാത്തലത്തില്‍ സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്ക് തുറന്നു പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് അവധിയുള്ള സ്ഥാപനങ്ങള്‍ തുറക്കാമെന്നു സഹകരണ റജിസ്ട്രാര്‍ അറിയിച്ചു.

തുടര്‍ച്ചയായി നാലു ദിവസം ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടുന്നത് ഇടപാടുകാരെ വലയ്ക്കും. ഇതിനൊരു പരിഹാരമായിട്ടാണ് ഞായറാഴ്ച്ചയും ബാങ്ക് തുറക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്തു പണിമുടക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തില്‍ പങ്കെടുക്കുന്നത്.

ജീവനക്കാര്‍ ഏറെയും ഈ സംഘടനകളിലായതിനാല്‍ ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണ, ഗ്രാമീണ്‍ ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവര്‍ത്തനം തടസപ്പെടും. പണിമുടക്കിനുശേഷം ഏപ്രില്‍ ഒന്നിനു വാര്‍ഷിക ക്ലോസിങ് ദിനമായതിനാല്‍ പ്രവര്‍ത്തിക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.