തിരുവനന്തപുരം: ഓണ്‍ലൈന്‍ ടിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനായി കെഎസ്ആര്‍ടിസി തുടങ്ങിയ പദ്ധതിക്ക് മികച്ച പ്രതികരണം. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്താല്‍ മൊത്തം നിരക്കിന്റെ 30 ശതമാനം ഇളവ് ലഭിക്കും. യാത്രക്കാരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചതോടെ പദ്ധതി ഒരു മാസത്തേക്ക് കൂടി നീട്ടി.
ഓണ്‍ലൈന്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ഏപ്രില്‍ 30 വരെ ടിക്കറ്റ് തുകയുടെ 70% നല്‍കിയാല്‍ മതി. ചാര്‍ജ് വര്‍ധന നടപ്പാക്കിയാല്‍ ഈ ആനുകൂല്യം ലഭിക്കില്ല. മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യം കെഎസ്ആര്‍ടിസിയുടെ വെബ്സൈറ്റിലും എന്റെ കെഎസ്ആര്‍ടിസി മൊബൈല്‍ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.
ഫെയര്‍ റിവിഷന്‍ നടപ്പിലാക്കിയാല്‍ ഈ ആനുകൂല്യം ലഭിക്കുകയില്ലെന്നും അതിന് മുന്നോടിയായി പരമാവധി യാത്രക്കാര്‍ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. ഓണ്‍ലൈന്‍ വഴി ബുക്കിംഗ് കൂടുന്നത് വഴി കൂടുതല്‍ പേരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാമെന്നാണ് മാനേജ്‌മെന്റിന്റെ കണക്കു കൂട്ടല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.