ഛത്തീസ്ഗഡില്‍ മകളുടെ മൃതദേഹം ചുമലിലേറ്റി പിതാവ് നടന്നത് 10 കിലോമീറ്റര്‍; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഛത്തീസ്ഗഡില്‍ മകളുടെ മൃതദേഹം ചുമലിലേറ്റി പിതാവ് നടന്നത് 10 കിലോമീറ്റര്‍; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

സര്‍ഗുജ: ഏഴ് വയസുകാരിയായ മകളുടെ മൃതദേഹം ചുമലിലേറ്റി പത്ത് കിലോമീറ്ററോളം നടന്ന് പിതാവ്. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലാണ് സംഭവം. അംദാല സ്വദേശിയായ ഈശ്വര്‍ ദാസ് എന്നയാള്‍ മകള്‍ സുരേഖയെ ചുമലിലേറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സംഭവത്തില്‍ ആരോഗ്യമന്ത്രി ടിഎസ് സിങ് ദിയോ അന്വേഷണത്തിന് ഉത്തരവിട്ടു.

രോഗബാധിതയായ മകളെ വെള്ളിയാഴ്ച രാവിലെയാണ് ലഖന്‍പൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചത്. കുട്ടിയില്‍ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത പനിയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ചികിത്സ നല്‍കിയെങ്കിലും സുരേഖയുടെ നില വഷളാവുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നുവെന്ന് ഡോ. വിനോദ് ഭാര്‍ഗവ് പറഞ്ഞു.

മൃതദേഹം കൊണ്ടു പോകാന്‍ ആംബുലന്‍സ് എത്തുമെന്ന് പിതാവിനോട് പറഞ്ഞിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ അദ്ദേഹം മൃതദേഹം ചുമലിലേറ്റി കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

അതേസമയം ദൃശ്യങ്ങള്‍ വൈറലായതോടെ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫിസറോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ വാഹനത്തിനായി കാത്തു നില്‍ക്കാന്‍ പിതാവിനെ പ്രേരിപ്പിക്കണമായിരുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.