കെ റെയില്‍ ആര്‍ക്കും ധാരണയില്ലാത്ത പദ്ധതി; കല്ലിട്ടാല്‍ ഇനിയും പിഴുത് കളയും: വി ഡി സതീശന്‍

കെ റെയില്‍ ആര്‍ക്കും ധാരണയില്ലാത്ത പദ്ധതി; കല്ലിട്ടാല്‍ ഇനിയും പിഴുത് കളയും: വി ഡി സതീശന്‍

തിരുവനന്തപുരം: സര്‍വെ കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന് ആര് പറഞ്ഞിട്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരസ്പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകള്‍ മറുപടി നല്‍കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു. സില്‍വര്‍ലൈന്‍ വിഷയത്തില്‍ ഡാറ്റാ കൃത്രിമം നടന്നിട്ടുണ്ട്. സില്‍വര്‍ലൈന്‍ കല്ലിടലില്‍ ദുരൂഹത തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി സജി ചെറിയാന്‍ ബഫര്‍ സോണ്‍ ഇല്ല എന്ന് പറഞ്ഞു, കെ റെയില്‍ കോര്‍പ്പറേഷന്‍ എം ഡി ബഫര്‍ സോണ്‍ ഉണ്ടെന്ന് പറഞ്ഞു, മുഖ്യമന്ത്രി അത് ശരിവച്ചു. അതുപോലെ അറുപത്തി നാലായിരം കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് മുന്‍പ് സിപിഐഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു ഇത് എണ്‍പതിനായിരം കോടി രൂപയാകും എന്ന് പറഞ്ഞിരുന്നു.

ഗവണ്‍മെന്റിന്റെ വെബ്സൈറ്റില്‍ ഒരു വിവരം ഡിപിആറില്‍ വേറൊരു വിവരവും, മന്ത്രിമാര്‍ നിയമസഭയില്‍ മറുപടി നല്‍കുന്നത് മറ്റൊരു വിവരവും. മുഴുവന്‍ നടന്നിരിക്കുന്നത് ഡാറ്റ കൃത്രിമമാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. ഇതെല്ലം അതിന്റെ ഭാഗമായി പുറത്ത് വരുന്ന നുണകളാണെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

വകുപ്പുകള്‍ തമ്മിലോ മന്ത്രിമാര്‍ തമ്മിലോ സഹകരണം ഇല്ല. മുഖ്യമന്ത്രി ഇപ്പോഴും വായിക്കുന്നത് ആറ് മാസം മുമ്പ് കെ റെയില്‍ കൊടുത്ത വിവരങ്ങളെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ആര്‍ക്കും ഒരു ധാരണയും ഇല്ല. ആര്‍ക്കും ധാരണയില്ലാത്ത പദ്ധതിയുമായി വന്ന് കല്ലിട്ടാല്‍ പിഴുതുകളയുമെന്നും വിഡി സതീശന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.