റോഡിനു കുറുകെ കിടന്ന കൂറ്റന്‍ ചീങ്കണ്ണിയില്‍ ഇടിച്ച് കാര്‍ മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

റോഡിനു കുറുകെ കിടന്ന കൂറ്റന്‍ ചീങ്കണ്ണിയില്‍ ഇടിച്ച് കാര്‍ മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ടലഹാസി(ഫ്‌ളോറിഡ): യു.എസിലെ ഫ്‌ളോറിഡയില്‍ റോഡിനു കുറുകെ കിടന്നിരുന്ന കൂറ്റന്‍ ചീങ്കണ്ണിയുടെ ദേഹത്ത് തട്ടിയ കാര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. 54 വയസുകാരനായ ജോണ്‍ ഹോപ്കിന്‍സ് ആണ് മരിച്ചത്. ലിഥിയ നഗരത്തില്‍ കൗണ്ടി റോഡ് 672-ല്‍ മാര്‍ച്ച് 24ന് പുലര്‍ച്ചെ 12:30-നാണ് അപകടമുണ്ടായത്.

ജോണ്‍ കാറോടിച്ചു പോകുമ്പോള്‍ വഴിമധ്യേ 11 അടിയോളം നീളമുള്ള ചീങ്കണ്ണി റോഡിന് കുറുകെ കിടക്കുന്നുണ്ടായിരുന്നു. കൂറ്റന്‍ ചീങ്കണ്ണിയില്‍ തട്ടി കാര്‍ തെന്നിമാറിയാണ് അപകടമുണ്ടായത്. തെന്നിപ്പോയ കാര്‍ റോഡരികിലുള്ള കിടങ്ങിലേക്ക് മറിയുകയായിരുന്നു. വെളിച്ചക്കുറവ് മൂലം ചീങ്കണ്ണിയെ കാണാത്തതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജോണ്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ചീങ്കണ്ണിയും ചത്തു. ഇത്തരത്തിലുള്ള അപകടം അപൂര്‍വമാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.

ഫ്‌ളോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മിഷന്റെ കണക്കനുസരിച്ച്, യു.എസില്‍ ഫ്‌ലോറിഡയിലും ലൂസിയാനയിലുമാണ് ഏറ്റവും കൂടുതല്‍ ചീങ്കണ്ണിയുള്ളത്. ഫ്‌ളോറിഡയില്‍ മാത്രം ഏകദേശം 1.3 ദശലക്ഷം കാട്ടു ചീങ്കണ്ണികളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.