ഇന്ധന വില വര്‍ധനവിനെതിരേ രാജ്യ വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്; 'മഹാംഗായ് മുക്ത് ഭാരത് അഭിയാന്‍' മാര്‍ച്ച് 31

ഇന്ധന വില വര്‍ധനവിനെതിരേ രാജ്യ വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്; 'മഹാംഗായ് മുക്ത് ഭാരത് അഭിയാന്‍' മാര്‍ച്ച് 31

ന്യൂഡല്‍ഹി: അനുദിനം ഉയരുന്ന ഇന്ധന വില വര്‍ധനവിനെതിരേ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഈ മാസം 31 മുതല്‍ ഏപ്രില്‍ ഏഴു വരെ രാജ്യ വ്യാപക പ്രതിഷേധ പരിപാടികള്‍ക്ക് പാര്‍ട്ടി രൂപം നല്‍കി.

എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗത്തിലാണ് ബിജെപി സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ തീരുമാനമെടുത്തത്. 31ന് രാവിലെ 11 മണിക്ക് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാല ചാര്‍ത്തിയും ഡ്രം കൊട്ടിയും പ്രതിഷേധിക്കും.

'മഹാംഗായ് മുക്ത് ഭാരത് അഭിയാന്‍' എന്ന പേരില്‍ മൂന്നു ഘട്ടങ്ങളിലായാണ് പ്രതിഷേധ പരിപാടികള്‍ നടത്തുക. മോദി സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരേ എല്ലാവരെയും അണിനിരത്തിയുള്ള പ്രതിഷേധങ്ങള്‍ക്കാണ് പാര്‍ട്ടി തയാറെടുക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ നാലു ദിവസങ്ങളിലായി തുടര്‍ച്ചയായി ഇന്ധന വില വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.