മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അനായാസം തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ഐപിഎല്ലില്‍ മിന്നും തുടക്കം. ആറു വിക്കറ്റിനാണ് കൊല്‍ക്കത്ത ജയിച്ചു കയറിയത്. 44 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയുടെ മികവിലാണ് കൊല്‍ക്കത്തയുടെ വിജയം. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 20 റണ്‍സെടുത്തപ്പോള്‍ സാം ബില്ലിംഗ്‌സ് 25 റണ്‍സെടുത്ത് പുറത്തായി. സ്‌കോര്‍: ചെന്നൈ 131-5, കൊല്‍ക്കത്ത 133-4.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 131 റണ്‍സെടുത്തു. 38 പന്തില്‍ 50 റണ്‍സെടുത്ത എംഎസ് ധോണിയാണ് ടോപ് സ്‌കോറര്‍. വന്‍ തിരിച്ചടിയോടെയാണ് ചെന്നൈ ഇന്നിംഗ്സ് തുടങ്ങിയത്. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 61 റണ്‍സെന്ന നിലയിലായിരുന്നു ചെന്നൈ.
ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയ്ക്കൊപ്പം (26) ധോണി ചേര്‍ന്നതോടെ കളി മാറി. തുടക്കത്തില്‍ സിംഗിളുകളിലൂടെ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടു പോയ ചെന്നൈ അവസാന ഓവറുകളില്‍ ആഞ്ഞടിച്ചു. ധോണിയുടെ ഇന്നിംഗ്സില്‍ ഏഴ് ബൗണ്ടറിയും ഒരു പടുകൂറ്റന്‍ സിക്സറും ഉള്‍പ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.