കെ റെയില്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട് ആറുമാസം; സമരത്തിലേക്ക് നീങ്ങാന്‍ ജീവനക്കാര്‍

കെ റെയില്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട് ആറുമാസം; സമരത്തിലേക്ക് നീങ്ങാന്‍ ജീവനക്കാര്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന കെ റെയില്‍ പദ്ധതിയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ആറു മാസമായി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല. 11 ജില്ലകളില്‍ രൂപീകരിച്ച പ്രത്യേക ഭൂമിയേറ്റെടുക്കല്‍ സെല്ലുകളിലെ റവന്യു ഉദ്യോഗസ്ഥര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്.

ശമ്പളം ലഭിക്കാതായതോടെ കഴിഞ്ഞ മാസം വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കേരള എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ഇത്. എന്നാല്‍ ജീവനക്കാരുടെ പ്രതിഷേധത്തിനു ശേഷവും കാര്യങ്ങള്‍ പഴയപടിയാണ്.

ആവശ്യമായ പണം ട്രഷറി വഴി, റവന്യു വകുപ്പിന്റെ അക്കൗണ്ടിലേക്കു കൈമാറിയിട്ടുണ്ടെന്നാണ് കെ റെയിലിന്റെ വിശദീകരണം. ഭൂമിയേറ്റെടുക്കലിനു മുന്നോടിയായ ഭരണപരമായ ചെലവുകള്‍ക്കു 20.5 കോടി രൂപ സര്‍ക്കാര്‍ കെ റെയിലിന് അനുവദിച്ചിരുന്നു. നൂറിലധികം റവന്യു ഉദ്യോഗസ്ഥരാണ് പ്രത്യേക സെല്ലുകളില്‍ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളച്ചെലവ് നല്‍കേണ്ടത് പദ്ധതി നടത്തുന്ന ഏജന്‍സിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.