കുവൈറ്റ് സിറ്റി: ഏഷ്യനെറ്റ് ന്യൂസിൻ്റെ ആഭിമുഖ്യത്തിലുള്ള ബെസ്റ്റ് നേഴ്സസ് ഓഫ് ദി ഇയർ അവാർഡിന് ഷൈനി അനിൽ ചക്കാലക്കൽ അർഹയായി. വെള്ളിയാഴ്ച വൈകിട്ട് നടന്ന വർണ്ണശബളമായ ചടങ്ങിൽ വച്ച് ഇന്ത്യൻ അംബാസിഡർ സിബി ജോർജും അംബാസിഡറുടെ ഭാര്യ ജോയിസി സിബിയും ചേർന്ന് പുരസ്ക്കാരം സമ്മാനിച്ചു.
ആലപ്പുഴ എടത്വ സ്വദേശിനിയായ ഷൈനി അനിൽ ജേക്കബ് ഹൈദരബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ നഴ്സിങ്ങ് പഠനത്തിനു ശേഷം ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലാണ് കുവൈറ്റിലെ അൽ സബാ സെയിൻ ഹോസ്പ്പിറ്റലിൽ ജോയിൻ ചെയ്യുന്നത്. ആൺ മേധാവിത്വത്തിൽ പ്രവർത്തിക്കുന്ന മോർച്ചറിയിൽ സ്ത്രീകളുടെ മൃതശരീരം കുളിപ്പിക്കാൻ മുൻകൈ എടുത്ത വനിത, അവധി ദിനങ്ങൾ പോലും നോക്കാതെ അറുന്നൂറിലേറെ മൃതദേഹങ്ങൾ ഒന്നര പതിറ്റാണ്ടിനിടയിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കാൻ ഷൈനി സഹായിച്ചതെന്ന് ജൂറി പ്രത്യേകം എടുത്തു പറഞ്ഞു.
ഈ അവാർഡിന് തന്നെ പ്രാപ്തനാക്കിയ സർവശക്തനായ ദൈവത്തിന് ഷൈനി അനിൽ നന്ദി പറഞ്ഞു. ഫിലിപ്പിയ ലേഖനത്തിൽ പൗലോസ് ശ്ലീഹ പറയുന്നതുപോലെ " എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യുവാൻ സാധിക്കും " പൗലോസ് ശ്ലീഹാക്ക് ശക്തി നൽകിയ ദൈവമാണ് തൻ്റെ പ്രതിസന്ധിഘട്ടങ്ങളിലും, ശക്തി നൽകി മുന്നോട്ട് നയിക്കുന്നതെന്ന് ഷൈനി അനിൽ പറഞ്ഞു. സീറോ മലബാർ വേദപാഠം അദ്ധ്യാപിക കൂടിയാണ് ശ്രീമതി ഷൈനി.
തൻ്റെ ജീവിത പങ്കാളിക്കും, കുട്ടികൾക്കും, സംഘടനകളായ എസ്.എം.സി.എ യ്ക്കും നഴ്സസ് മിനിസ്ട്രിക്കും ഷൈനി അനിൽ നന്ദി പറഞ്ഞു.
സെൻ്റ് ഡാനിയേൽ കംബോണി ഇടവകാംഗമായ ഷൈനി അനിൽ
ചാരിറ്റി പ്രവർത്തങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനും, കുട്ടികൾക്ക് മാതൃഭാഷയിൽ പരിജ്ഞാനം നൽകുന്നതിനും, വിശ്വാസ പരിശീലനം നൽകുന്നതിലും, സ്തുത്യർഹമായ സേവനമാണ് ചെയ്യുന്നത്. ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ് ഏർപ്പെടുത്തിയ ബെസ്റ്റ് നഴ്സസ് അവാർഡിനും, ഷൈനി അനിൽ അർഹയായിട്ടുണ്ട്. ചക്കാലക്കൽ അനിൽ ജേക്കബാണ് ഭർത്താവ് ഇവർക്ക് രണ്ടു കുട്ടികൾ ആഷിക്കും, ആഷ് വിനും
കുവൈറ്റ് എസ് എം സി എ പ്രസിഡന്റ് ശ്രീ ബിജോയ് പാലക്കുന്നേൽ, ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തോലേറ്റ് കുവൈറ്റ് ചാപ്റ്റർ കോർഡിനേറ്റർ ശ്രീ സുനിൽ പി ആന്റണി എന്നിവർ ഷൈനിക്ക് ആശംസകൾ നേർന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.