ന്യുഡല്‍ഹി: സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ പരിപാടി റദ്ദാക്കി ഡല്‍ഹി യൂണിവേഴ്സിറ്റി നിയമ വിഭാഗം. ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളി എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനെത്തിയതായിരുന്നു പ്രശാന്ത് ഭൂഷണ്‍. പരിപാടി തുടങ്ങാന്‍ 20 മിനിറ്റ് മാത്രം അവശേഷിക്കെയായിരുന്നു യൂണിവേഴ്സിറ്റിയുടെ നടപടി.
വിദ്യാര്‍ത്ഥികളുടെ അനിയന്ത്രിതമായ പെരുമാറ്റവും കോണ്‍ഫറന്‍സ് റൂമിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലുമാണ് പരിപാടി റദ്ദാക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം പരിപാടി റദ്ദാക്കാന്‍ സമ്മര്‍ദമുണ്ടായതാണ് നടപടിക്ക് പിന്നിലെന്ന് പ്രശാന്ത് ഭൂണ്‍ ആരോപിച്ചു.
ക്യാമ്പസിനകത്ത് പ്രവേശിക്കാനായില്ലെങ്കിലും പുറത്ത് റോഡില്‍ വച്ച് പ്രശാന്ത് ഭൂഷണ്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. രാവിലെ 11 മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. കോണ്‍ഫറന്‍സ് റൂമിന്റെ അറ്റകുറ്റ പണികള്‍ കാരണം പരിപാടി ഒഴിവാക്കുകയാണെന്ന് അറിയിച്ചെങ്കിലും മുറിയുടെ പുറത്തുവെച്ച് സംസാരിക്കാനും അധികൃതര്‍ അനുവദിച്ചില്ല.
'ഞാന്‍ പുറത്ത് നിന്ന് സംസാരിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥികളും അസ്വസ്ഥരായില്ല. ഒരു വിദ്യാര്‍ത്ഥി പോലും പ്രസംഗത്തെ എതിര്‍ത്തില്ല. എന്നെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി വ്യക്തമായിരിക്കുന്നു. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളോടാണ് സംവദിച്ചത്'തെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.