മുംബൈ: കോണ്‍ഗ്രസിന്റെ പതനം രാജ്യത്തിന് നഷ്ടം മാത്രമേ നല്‍കുകയുള്ളുവെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരി. രാജ്യത്തെ ജനാധിപത്യത്തിന് ശക്തമായ പ്രതിപക്ഷം അനിവാര്യമാണ്. കോണ്‍ഗ്രസിന് പകരം പ്രാദേശിക പാര്‍ട്ടികള്‍ ഈ സ്ഥാനത്തേക്ക് വരുന്നത് ഗുണകരമാകില്ലെന്നും ഗഡ്കരി വ്യക്തമാക്കി.
പൂനയില്‍ ജേര്‍ണലിസം അവാര്‍ഡ് ദാന ചടങ്ങിലാണ് ഗഡ്ഗരിയുടെ തുറന്നു പറച്ചില്‍. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നതാണ് ബിജെപി ലക്ഷ്യം. എന്നാല്‍ ഈ നയത്തിന് വിപരീതമായ അഭിപ്രായമാണ് മുന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ കൂടിയായ ഗഡ്ഗരിയില്‍ നിന്നുണ്ടായത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഭാവിയില്‍ ആഗ്രഹമുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ അത്തരത്തില്‍ സ്ഥാനങ്ങള്‍ക്കു വേണ്ടി വല്ലാതെ ആഗ്രഹിക്കുന്ന വ്യക്തിയല്ലെന്ന മറുപടിയാണ് അദേഹം നല്‍കിയത്. ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാന്‍ താല്‍പ്പര്യമില്ലാതിരുന്ന ഘട്ടത്തിലാണ് പാര്‍ട്ടി തന്നെ ആ ദൗത്യം ഏല്‍പ്പിക്കുന്നത്. ഇപ്പോള്‍ കേന്ദ്രത്തില്‍ താന്‍ സന്തുഷ്ടനാണെന്നും ഗഡ്ഗരി പറഞ്ഞു.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-ശിവസനേ-എന്‍സിപി സഖ്യത്തെ വിമര്‍ശിക്കാനും അദേഹം മറന്നില്ല. വ്യത്യസ്ത ചിന്താധാരകള്‍ക്ക് ഒരുപാട് കാലം ഒന്നിച്ചു പോകാന്‍ സാധിക്കില്ലെന്ന് മഹാരാഷ്ട്രയിലെ കൂട്ടുകക്ഷി സര്‍ക്കാരിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി ഗഡ്ഗരി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.