മൂലമറ്റം വെടിവയ്പ്പ്: ആക്രമണത്തിന് ഉപയോഗിച്ചത് ഇരട്ടക്കുഴല്‍ നാടന്‍ തോക്കെന്ന് പൊലീസ്

മൂലമറ്റം വെടിവയ്പ്പ്: ആക്രമണത്തിന് ഉപയോഗിച്ചത് ഇരട്ടക്കുഴല്‍ നാടന്‍ തോക്കെന്ന് പൊലീസ്

ഇടുക്കി: മൂലമറ്റം വെടിവയ്പ്പ് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രതി ഫിലിപ്പ് മാർട്ടിൻ ആക്രമണത്തിന് ഉപയോഗിച്ചത് ഇരട്ടക്കുഴല്‍ നാടൻ തോക്കെന്ന് പൊലീസ് വ്യക്തമാക്കി. 

തോക്ക് 2014 കൊല്ലനെക്കൊണ്ട് പണിയിപ്പിച്ചതെന്ന് കണ്ടെത്തി. കാട്ടുപന്നിയെ വെടിവയ്ക്കാനും നായാട്ടിനു വേണ്ടിയാണ് തോക്ക് നിർമ്മിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.

വെടിവയ്പ്പ് ആളുമാറിയാകാമെന്ന് സനലിന്റെ സുഹൃത്തിന്റെ പിതാവ് പറഞ്ഞിരുന്നു. 'സനലിന് വെടിയേറ്റത് ആളുമാറിയാണ്. രാത്രി സനൽ ബാബു തട്ടുകടയിൽ പോയിട്ടില്ലെന്ന്' വിഷ്ണുവിന്റെ പിതാവ് തങ്കച്ചൻ പറഞ്ഞു. സനൽ രാത്രി ഭക്ഷണം കഴിച്ചത് തന്റെ വീട്ടിൽ നിന്നാണ്. ഇയാൾ ബൈക്കിൽ തൊടുപുഴയിലേക്ക് പോകുകയായിരുന്നെന്നും തങ്കച്ചൻ വ്യക്തമാക്കിയിരുന്നു.

കീരിത്തോട് സ്വദേശി സനൽ സാബു ആണ് വെടിവയ്പിൽ മരിച്ചത്. തലയ്ക്ക് വെടിയേറ്റ മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരി ആശുപത്രിയിൽ ഐസിയുവിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.