തിരുവനന്തപുരം: കെ റെയില്‍ സര്‍വേയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത് പച്ചക്കള്ളമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം അടിവരയിടുന്നു. സര്‍വേ മാത്രമാണ് നടക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, 2021 ഒക്ടോബര്‍ അഞ്ചിന് സര്‍വേ ആക്ട് പ്രകാരം ഇറങ്ങിയ ഉത്തരവില്‍ സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി സര്‍വേ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ആമുഖത്തില്‍ തന്നെ സ്ഥലമേറ്റെടുക്കലാണ് സര്‍വേയുടെ ഉദ്ദേശ്യമെന്ന് പറയുന്നു. ഇതോടെ സര്‍ക്കാര്‍ വാദം പൊളിയുകയാണ്. അതേസമയം, സില്‍വര്‍ലൈന് അതിരടയാളമായി കല്ലുകള്‍ തന്നെ മതിയെന്ന് കെ റെയില്‍ നേരത്തെ തീരുമാനിച്ചെന്ന് വ്യക്തമാക്കുന്ന രേഖയും ഇതിനൊപ്പം പുറത്തു വന്നിട്ടുണ്ട്.
ഭൂമി സര്‍വേയ്ക്കുള്ള വിജ്ഞാപനത്തിന് അഞ്ചുമാസം മുന്‍പേ കല്ലുകള്‍ക്ക് കരാര്‍ നല്‍കിയതിന്റെ രേഖ ഒരു ചാനല്‍ പുറത്തു വിട്ടിട്ടുണ്ട്. സര്‍വേ കല്ലുകള്‍ക്ക് കരാര്‍ നല്‍കിയതിലും അഴിമതി നടന്നതായി പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. കെ റെയില്‍ വിവാദം ചൂടുപിടിക്കുന്നതിനിടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തില്‍ ആകുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.