വിസ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തങ്ങിയവർക്ക് പിഴയൊടുക്കാതെ രാജ്യം വിടാനുളള കാലാവധി നാളെ (ചൊവ്വാഴ്ച) അവസാനിക്കും. മാർച്ച് ഒന്നിന് മുന്‍പ് വിസാ കാലാവധി കഴിഞ്ഞവർക്കുളള ആനുകൂല്യമാണ് ചൊവ്വാഴ്ച അവസാനിക്കുന്നത്. ഇനിയും രാജ്യത്ത് തങ്ങുന്ന വിസ കാലാവധി കഴിഞ്ഞവർക്ക് നവംബർ 17 ന് ശേഷം പിഴയടക്കേണ്ടിവരും. കോവിഡ് പശ്ചാത്തലത്തിലാണ് മിനി പൊതുമാപ്പ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരത്തിലുളള ആനുകൂല്യം യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചത്. നിരവധി പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന തീരുമാനം ഓഗസ്റ്റ് 17 വരെയായിരുന്നുവെങ്കില്‍ പിന്നീട് അത് ഒരുമാസത്തേക്ക് കൂടി നീട്ടി നല്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.