ക്രൈസ്തവ തിരുവസ്ത്രങ്ങൾ കത്തിച്ചതിൽ പ്രതിഷേധിച്ചു

ക്രൈസ്തവ തിരുവസ്ത്രങ്ങൾ കത്തിച്ചതിൽ പ്രതിഷേധിച്ചു

കറുകുറ്റി: ക്രൈസ്തവ പ്രതീകങ്ങളായ തിരുവസ്ത്രങ്ങൾ ഉപയോഗിച്ച് സീറോ മലബാർ സഭാ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും മാർപാപ്പയുടെ പ്രധിനിധ കർദ്ദിനാൾ ലെയനാർഡോ സാന്ദ്രിയുടെയും കോലങ്ങളുണ്ടാക്കി പരസ്യമായി സമൂഹമധ്യത്തിൽ കത്തിച്ചതിനെതിരെ പ്രതിഷേധം. സീറോ മലബാർ ലെയ്റ്റി അസോസിയേഷൻ കറുകുറ്റി ഫൊറോനാ പ്രതിനിധികളാണ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്.

സീറോ മലബാർ മെത്രാൻസമിതി അനുശാസിക്കുന്ന പുതിയ ആരാധനാക്രമം എറണാകുളം അതിരൂപതയിൽ നടപ്പിലാക്കാൻ വൈകുന്നതിൽ യോഗം അതീവ ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.സഭാധികാര ചിഹ്നങ്ങളും തിരുവസ്ത്രങ്ങളും കത്തിക്കാനുള്ളതല്ല ആദരിക്കാനുള്ളതാണ് എന്നും യോഗം വിലയിരുത്തി.

സഭയോടൊപ്പം സിനഡിനോടൊപ്പം എന്ന പൊതുവികാരം അവഗണിച്ച് മുൻപോട്ട് പോകുന്ന എറണാകുളം അതിരൂപതയിലെ വൈദിക നേതൃത്വത്തെ തിരുത്തുവാനും പരിശുദ്ധ സിംഹാസനത്തോട് വിധേയപ്പെട്ട് മുൻപോട്ട് പോകാനും പ്രതിനിധികൾ പ്രതിജ്ഞയെടുത്തു.

പുതിയ അസോസിയേഷൻ ഭാരവാഹികളായി ജോസ് മണവാളൻ (പ്രസിഡന്റ്), പോളി ഇടശ്ശേരി(വൈസ് പ്രസിഡന്റ്), എ.ഡി.പോളി(സെക്രട്ടറി), ഷൈജി മാത്യു (ജോയിന്റ് സെക്രട്ടറി), ജോസ് പൈനാടത്ത്‌ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഭാവി പ്രവർത്തനങ്ങൾക്കായി 15 അംഗ കമ്മിറ്റിക്കും രൂപംകൊടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.