ഒമാനിലെ ആദ്യ സിന്യൂസ് എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് നടന്നു

 ഒമാനിലെ  ആദ്യ സിന്യൂസ് എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് നടന്നു

ഒമാൻ: സീന്യൂസ് എക്സിക്യൂട്ടീവ് കമ്മിറ്റയുടെ ആദ്യ യോഗം ശ്രീമതി ലിസി ഫെർണാണ്ടസിൻ്റെ അധ്യക്ഷതയിൽ ചേരുകയുണ്ടായി. ഏകദേശം പതിനാലോളം ആളുകൾ ഈ യോഗത്തിൽ പങ്കെടുത്തു.
1. ശ്രീ ജോ കാവാലം
2. ശ്രീമതി ലിസി കെ ഫെർണാണ്ടസ്
3. ശ്രീ ജിജോ കടന്തോട്ട്
4. ശ്രീമതി ബീന പൈലി
5. ശ്രീ ജോബൻ തോമസ്
6. ശ്രീ ഷൈൻ തോമസ്
7. ശ്രീ ജോജി വർഗീസ്
8. ശ്രീ ജോസ് കെ മാത്യു
9. ശ്രീ ബിനോയ് ജോസഫ്
10. ശ്രീമതി സിമ്മി
11. ശ്രീ ഫ്രെഡി ഫ്രാൻസിസ്
12. ശ്രീമതി അനു
13. ശ്രീ ജോസ് അഗസ്റ്റിൻ
14. ശ്രീ സജിമോൻ

ശ്രീ സജിമോന്റെ ചെറിയ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. അദ്ദേഹം യോഗത്തെ സ്വാഗതം ചെയ്യുകയും തുടർന്ന് എല്ലാ അംഗങ്ങളും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു ആദ്യ ഒമാൻ എക്സിക്യൂട്ടീവ് യോഗം.
തുടർന്ന് ഗ്ലോബൽ കോർഡിനേറ്റർ ശ്രീമതി ലിസി ഫെർണാണ്ടസ്, സീ ന്യൂസിന്റെ വിശദാംശങ്ങളും അതിന്റെ ഉത്ഭവം, പ്രവർത്തനം, ലോകമെമ്പാടുമുള്ള സാന്നിധ്യം എന്നിവ വിശദീകരിച്ചു.
ഈ വാർത്താ ചാനൽ യുഎസിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോൾ സിന്യൂസിന് 6 ഭൂഖണ്ഡങ്ങളിലും സാന്നിധ്യമുണ്ട്. സീ ന്യൂസിനും അതിൻറെ പ്രവർത്തനങ്ങൾക്കും പൊതുജനങ്ങൾ വളരെ വലിയ അംഗീകാരമാണ് നൽകുന്നത്.

ചീഫ് എഡിറ്റർ എന്ന നിലയിൽ ശ്രീ ജോ കാവാലം സീ ന്യൂസിന്റെ പ്രാധാന്യത്തെക്കുറിച്ചും വാർത്താ തയ്യാറാക്കുന്നതിൽ മതനിരപേക്ഷ മൂല്യങ്ങളുടെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. സിന്യൂസ് നേരായതും ശരിയായതുമായ വാർത്തകൾ കൊണ്ടുവരാൻ ശ്രമിക്കുന്നു. എല്ലാ ഭൂഖണ്ഡങ്ങളിലും, സിന്യൂസ് റീഡേഴ്‌സ് ഫോറം സൃഷ്‌ടിക്കുകയും അവിടങ്ങളിൽ അത് വളരെ സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. 

സമൂഹത്തിന്റെ രാഷ്ട്രീയ, മത, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വശങ്ങളുടെ എല്ലാ വാർത്തകളും ചാനലിന് പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നു.
പ്രസ്തുത യോഗത്തിൽ പങ്കെടുത്ത അംഗങ്ങളിൽ നിന്ന് ഒമ്പതംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു
ശ്രീ ജിജോ കടന്തോട്ട് കോർഡിനേറ്റർ, ശ്രീ സജിമോൻ തെക്കേൽ ജോസഫ് (അസി. കോഓർഡിനേറ്റർ), ശ്രീമതി ബീന പൈലി (സെക്രട്ടറി) ശ്രീ ഫ്രെഡി ഫ്രാൻസിസ് (അസി. സെക്രട്ടറി), ശ്രീ ജോസ് അഗസ്റ്റിൻ ട്രഷറർ, ശ്രീ ജോജി വർഗീസ് (അസി. ട്രഷറർ), എന്നിവരെ വിവിധ ചുമതലകൾക്കായി തിരഞ്ഞെടുത്തു. ശ്രീ ജോബൻ തോമസ്, ശ്രീ ജെയിൻ കൊച്ചുവീട്ടിൽ, ശ്രീ ഷൈൻ തോമസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

തിരഞ്ഞെടുക്കപ്പെട്ട കോർഡിനേറ്ററുടെ നന്ദി പ്രകാശനത്തോടും ശ്രീ ജോസ് അഗസ്റ്റിന്റെ ചെറിയ കൃതജ്ഞതാ പ്രാർത്ഥനയോടും കൂടി യോഗം സമാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.