പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല: ബാലചന്ദ്ര കുമാറിനെ വിളിച്ചു വരുത്തി ദിലീപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യുന്നു; പൊലീസിന്റെ നിര്‍ണായക നീക്കം

പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല: ബാലചന്ദ്ര കുമാറിനെ വിളിച്ചു വരുത്തി  ദിലീപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യുന്നു; പൊലീസിന്റെ നിര്‍ണായക നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപിനെ സംവിധായകന്‍ ബാലചന്ദ്ര കുമാറിനൊപ്പം ഇരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. പല ചോദ്യങ്ങള്‍ക്കും ദിലീപ് കൃത്യമായ ഉത്തരം നല്‍കാത്ത സാഹചര്യത്തില്‍ ബാലചന്ദ്ര കുമാറിനെ അന്വേഷണ സംഘം വിളിച്ചു വരുത്തുകയായിരുന്നു.

ബാലചന്ദ്ര കുമാറിന്റെ മൊഴിയും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കാരണമായത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് തന്നെ വിളിച്ചു എന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ മൊഴി. ആ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശുമണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്നലെ ഈ ദൃശ്യങ്ങളെ പറ്റി അറിയില്ലെന്നാണ് ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്. ഇന്നലെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് ദിലീപ് കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് ഇന്നും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് ചോദ്യം ചെയ്യല്‍.

അതേസമയം വധഗൂഡാലോചനക്കേസിലെ ആറാം പ്രതിയും ദിലീപിന്റെ സുഹൃത്തുമായ ശരതിനെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെയും ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.