ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടല്ല സർക്കാർ വികസനം നടപ്പാക്കേണ്ടത്: എസ്എംവൈഎം പാലാ രൂപത

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടല്ല സർക്കാർ വികസനം നടപ്പാക്കേണ്ടത്: എസ്എംവൈഎം പാലാ രൂപത

പാലാ: സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കെതിരെയും സർവ്വേ നടപടികൾക്കെതിരെയും ജനരോക്ഷം ആളിക്കത്തുന്നതിനിടയിൽ സർക്കാരിനെതിരെ വിമർശനവുമായി എസ്എംവൈഎം പാലാ രൂപത.

'ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ സർക്കാർ ഏതു വികസന പദ്ധതി നടപ്പാക്കാൻ തുനിയുമ്പോഴും മുഖ്യ പരിഗണന നൽകേണ്ടത് ജനങ്ങളുടെ താല്പര്യത്തിനാണ്. ജനഹിതത്തെ മാനിക്കാതെയും അവരെ വെല്ലുവിളിച്ചും മുന്നോട്ടു പോയിട്ടുള്ള സർക്കാരുകളുടെ അനുഭവങ്ങൾ അധികാരത്തിലിരിക്കുന്ന സർക്കാർ ഓർമ്മിക്കുന്നത് നല്ലതാണെന്ന്' എസ്എംവൈഎം പാലാ രൂപത വ്യക്തമാക്കി.

'ജനങ്ങളെയും പരിസ്ഥിതിയെയും കേരളത്തിന്റെ സാമ്പദ്ഘടനയെയും ബാധിക്കുന്ന സിൽവർ ലൈൻ പദ്ധതി കേരളത്തിന്‌ അത്യന്താപേക്ഷിതമാണോ എന്ന് സർക്കാർ പുനരലോചിക്കണമെന്നും' എസ്എംവൈഎം കൂട്ടിച്ചേർത്തു.

രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, വൈസ് പ്രസിഡന്റ് റിന്റു റെജി, ജനറൽ സെക്രട്ടറി ഡിബിൻ വാഴപറമ്പിൽ, എഡ്വിൻ ജോസി, ടോണി കവിയിൽ, നവ്യ ജോൺ, മെറിൻ പൊയ്യാനിയിൽ, ലിയ തെരേസ് ബിജു, ലിയോൺസ് സായ് എന്നിവർ പ്രസംഗിച്ചു.

പാലാ രൂപതയുടെ ഭാഗമായി വരുന്ന കോട്ടയം ജില്ലയിലെ പ്രദേശങ്ങളിൽ സർവ്വേ നടപടികളുടെ ഭാഗമായി വരും ദിവസങ്ങളിൽ കുറ്റികൾ നാട്ടനിരിക്കെയാണ് എസ്എംവൈഎം രൂപതാ സമതിയുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.