മുന്നറിയിപ്പില്ലാതെ വ്യക്തികളുടെ അക്കൗണ്ടുകള്‍ പൂട്ടിയാല്‍ നടപടി; സമൂഹ മാധ്യമങ്ങള്‍ക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍

 മുന്നറിയിപ്പില്ലാതെ വ്യക്തികളുടെ അക്കൗണ്ടുകള്‍ പൂട്ടിയാല്‍ നടപടി; സമൂഹ മാധ്യമങ്ങള്‍ക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങളെ ബഹുമാനിക്കണമെന്ന നിര്‍ഗേശവുമായി കേന്ദ്ര സര്‍ക്കാര്‍. മുന്നറിയിപ്പ് ഇല്ലാതെ വ്യക്തികളുടെ അക്കൗണ്ടുകള്‍ പൂട്ടിയാല്‍ നടപടി സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഒരാളുടെ അക്കൗണ്ടില്‍ നിയമവിരുദ്ധമായ ഉള്ളടക്കം ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാനുള്ള അവകാശം മാത്രമാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ഉള്ളത്. അതിന്റെ പേരില്‍ അക്കൗണ്ട് തന്നെ നീക്കം ചെയ്യുന്ന നിലപാട് തെറ്റാണെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഒരാളുടെ ഭൂരിഭാഗം ഉള്ളടക്കവും നിയമവിരുദ്ധമാണെങ്കില്‍, അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തലാക്കാനുള്ള അങ്ങേയറ്റത്തെ നടപടി സ്വീകരിക്കാമെന്നും കേന്ദ്രം പറയുന്നു.

സമൂഹമാധ്യമങ്ങള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ പൂട്ടിയതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം കോടതിയില്‍ നിലപാട് അറിയിച്ചത്. യാതൊരു അറിയിപ്പും ഇല്ലാതെ അക്കൗണ്ട് റദ്ദാക്കുന്നത് ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.