കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വര്‍ണ വേട്ട; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വര്‍ണ വേട്ട; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ വേട്ട. ദുബായില്‍ നിന്ന് ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയ സ്വര്‍ണ മിശ്രിതമാണ് പൊലീസ് പിടികൂടിയത്. ഒരു കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

ദുബായില്‍ നിന്നെത്തിയ യാത്രക്കാരനും സ്വര്‍ണം വാങ്ങാനെത്തിയ രണ്ടുപേരുമാണ് പിടിയിലായത്. വാഴക്കാട് സ്വദേശി മുഹമ്മദ് റമീസ്, മുഹമ്മദ് മുസ്തഫ, ഉവൈസ് സൈനുബ്‌ദ്ദീന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

പുലര്‍ച്ചെ വന്ന വിമാനത്തിലാണ് മുഹമ്മദ് റമീസ് സ്വര്‍ണം കൊണ്ടുവന്നത്. മറ്റ് രണ്ട് പേരും സ്വര്‍ണം വാങ്ങാനെത്തിയവരാണ്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ പൊലീസാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.