പ്രകൃതി വാതക വില കുത്തനെ കൂട്ടി; സിഎന്‍ജി കിലോയ്ക്ക് എട്ട് രൂപയുടെ വര്‍ധന; വാണിജ്യ സിലിണ്ടര്‍ വിലയും ഉയര്‍ന്നു

 പ്രകൃതി വാതക വില കുത്തനെ കൂട്ടി; സിഎന്‍ജി കിലോയ്ക്ക് എട്ട് രൂപയുടെ വര്‍ധന; വാണിജ്യ സിലിണ്ടര്‍ വിലയും ഉയര്‍ന്നു

കൊച്ചി: പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദിനം തന്നെ കല്ലുകടി. ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലണ്ടറിന് 256 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

കൂടാതെ സംസ്ഥാനത്ത് സിഎന്‍ജിയുടെ വിലയും കൂട്ടി. ഒരു കിലോ സിഎന്‍ജിക്ക് എട്ടു രൂപയാണ് കൂടിയത്. കൊച്ചിയില്‍ 80 രൂപയാണ് പുതുക്കിയ വില. മറ്റു ജില്ലകളില്‍ ഇത് 83 രൂപ വരെയാകും. ഇതിനൊപ്പം ടോള്‍ നിരക്കും രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഇന്നു മുതല്‍ വര്‍ധിക്കും. വിവിധ റോഡുകളിലെ ടോള്‍ നിരക്ക് 10 ശതമാനമാണ് കൂടിയത്.

ഇതിനിടെ, പാരസെറ്റമോള്‍ ഉള്‍പ്പടെ എണ്ണൂറിലധികം മരുന്നുകളുടെ വിലയും കൂടി. അവശ്യ മരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ - മിനറല്‍ ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ക്കാണ് വില കൂട്ടിയത്. ബഡ്ജറ്റിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ നിരക്ക് വര്‍ധനകളും ഇന്ന് നിലവില്‍ വരും. ഭൂനികുതി ഇരട്ടിയാകും.

വസ്തുക്കളുടെ ന്യായ വിലയില്‍ 10 ശതമാനം വര്‍ധനയുണ്ടാകും. അത് അനുസരണമായി രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും വര്‍ധിക്കും. പുത്തന്‍ വാഹനങ്ങള്‍ക്കുള്ള ഹരിത നികുതിയും ഇന്ന് പ്രാബല്യത്തില്‍ വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.