കെ റെയില്‍ സമര വേദിയില്‍ കെട്ടിപ്പിടിച്ച്‌ പ്രശ്നങ്ങള്‍ തീര്‍ത്ത് വി.ഡി സതീശനും മാണി സി കാപ്പനും

കെ റെയില്‍ സമര വേദിയില്‍ കെട്ടിപ്പിടിച്ച്‌ പ്രശ്നങ്ങള്‍ തീര്‍ത്ത് വി.ഡി സതീശനും മാണി സി കാപ്പനും

കോട്ടയം: കെ റെയില്‍ സമര വേദിയില്‍ കെട്ടിപ്പിടിച്ച്‌ പ്രശ്നങ്ങള്‍ തീര്‍ത്ത് യു.ഡി.എഫ് നേതാക്കളായ വി.ഡി സതീശനും മാണി സി കാപ്പനും. കോട്ടയത്തെ യുഡിഎഫ് കെ റെയില്‍ വിരുദ്ധ സമരവേദിയില്‍ സതീശന് മുന്‍പ് തന്നെ മാണി സി കാപ്പന്‍ എത്തിയിരുന്നു.

എന്നാൽ പരിപാടിയില്‍ നിന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വിട്ടുനിന്നു. മാണി സി കാപ്പന്‍ വേദിയില്‍ സംസാരിക്കുന്നതിനിടെയാണ് വി.ഡി സതീശന്‍ വേദിയിലേക്ക് എത്തിയത്. ഇരുവരും പരസ്പരം ആശ്ലേഷിച്ചു. അതൃപ്തി എല്ലാം അവസാനിച്ചതായി വേദിയില്‍ മാണി സി കാപ്പന്‍ പ്രഖ്യാപിച്ചു.

'ഇപ്പോള്‍ സംതൃപ്തി മാത്രമേയുള്ളൂ. എല്ലാ പ്രശ്നങ്ങളും തീര്‍ന്നു'. മാണി സി കാപ്പനാണ് സമര വേദിയിലേക്ക് യു.ഡി.എഫ് ചെയര്‍മാന്‍ കൂടിയായ വി.ഡി സതീശനെ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചത്. സതീശനെ സ്വീകരിച്ചതിന് പിന്നാലെ മാണി സി കാപ്പന്‍ സമര വേദിയില്‍ നിന്ന് മടങ്ങി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ വേദിയിലുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.