തമിഴ്നാട്ടിൽ മിനിമം ബസ് നിരക്ക് അഞ്ച് രൂപ മാത്രം; സ്ത്രീകൾക്കും മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്ര

തമിഴ്നാട്ടിൽ മിനിമം ബസ് നിരക്ക് അഞ്ച് രൂപ മാത്രം; സ്ത്രീകൾക്കും മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്ര

ചെന്നൈ: കേരളത്തില്‍ ബസ് യാത്രാ നിരക്ക് വർധിപ്പിച്ചപ്പോൾ നിരക്ക് കൂട്ടാതെ തമിഴ്നാട്. കേരളത്തിൽ വര്‍ധനവ് വന്നതിന് പിന്നാലെ മലയാളികള്‍ മുഴുവന്‍ ഉറ്റുനോക്കിയത് അയല്‍ സംസ്ഥാനമായ തമിഴ്നാട്.

കേരളത്തിലേതില്‍ നിന്ന് നേരിയ കുറവ് മാത്രമാണ് തമിഴ്നാട്ടിലെ ഡീസല്‍ വില . എന്നാല്‍ തമിഴ്നാട്ടില്‍ ബസ് നിരക്ക് കേരളത്തിലേതിന്റെ പകുതി മാത്രമാണ്. അഞ്ച് രൂപയാണ് ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക്.

സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ബസില്‍ യാത്ര സൗജന്യവുമാണ്. 2018 ലാണ് ഒടുവിലായി ബസ് നിരക്ക് വര്‍ധനവ് ഉണ്ടായത്. ലിമിറ്റഡ് സ്റ്റോപ്പിന് ആറ് രൂപ, എക്സ്പ്രസിന് ഏഴ് രൂപ, ഡീലക്സിന് 11 രൂപ എന്നിങ്ങനെയാണ് നിലവില്‍ തമിഴ്നാട്ടിലെ ബസ് ചാര്‍ജ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.