ഇസ്ലാമാബാദ്: അമേരിക്കയെ കടന്നാക്രമിച്ചും ഇന്ത്യയെ പുകഴ്ത്തിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. എപ്പോഴും സ്വതന്ത്രമായ വിദേശനയം കൊണ്ടു നടക്കുന്ന മോഡി സര്‍ക്കാരിന്റെ നയം പ്രശംസനീയമാണെന്ന് അദേഹം പറഞ്ഞു.
ദേശീയ, പൊതുതാല്‍പര്യങ്ങള്‍ പരിഗണിച്ച് എപ്പോഴും തങ്ങളുടെ സ്വതന്ത്ര വിദേശനയത്തെ കാത്തുസൂക്ഷിക്കുന്ന ഇന്ത്യയെ പ്രശംസിക്കുകയാണ്. ഇതിന്റെ പേരില്‍ (റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത്) ഞാന്‍ ഇന്ത്യയെ കുറ്റപ്പെടുത്തില്ല. കാരണം അത് അവരുടെ താല്‍പര്യത്തോട് ഏറ്റവും ചേരുന്നതാണ്- ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
തന്റെ റഷ്യന്‍ പര്യടനം അമേരിക്കയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് ഇമ്രാന്‍ വിമര്‍ശിച്ചു. തങ്ങളുടെ പണമെല്ലാം യുഎസ് ബാങ്കുകളില്‍ അട്ടിവച്ചിരിക്കുന്നതിനാല്‍ പ്രതിപക്ഷം പാക്കിസ്താന്റെ ദേശതാല്‍പര്യം ബലികഴിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.