പത്താന്‍കോട്ടിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിഫലം ആവശ്യപ്പെട്ടു; എഎപിക്ക് തലവേദനയായി ഭഗവന്ത് മാനിന്റെ ആരോപണം

പത്താന്‍കോട്ടിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിഫലം ആവശ്യപ്പെട്ടു; എഎപിക്ക് തലവേദനയായി ഭഗവന്ത് മാനിന്റെ ആരോപണം

ചണ്ഡീഗഡ്: കേന്ദ്ര സര്‍ക്കാരിനെതിരേ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഉന്നയിച്ച ആരോപണത്തിനെതിരേ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനം. പത്താന്‍കോട്ട് തീവ്രവാദി ആക്രമണം നടന്ന സമയത്ത് സൈന്യത്തെ അയയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പണം ആവശ്യപ്പെട്ടെന്നും അങ്ങനെയെങ്കില്‍ പഞ്ചാബ് ഇന്ത്യയുടെ ഭാഗമല്ലെന്ന് എഴുതി നല്‍കണമെന്നും താന്‍ ആവശ്യപ്പെട്ടതായാണ് ഭഗവന്ത് മാനിന്റെ അവകാശവാദം.

ഭഗവന്ത് മാനിന്റെ ബാലിശമായ ആരോപണത്തിനെതിരേ ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന പ്രസ്താവനകള്‍ ഇറക്കരുതെന്ന വികാരമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. പഞ്ചാബിലെ വിജയത്തിനു പിന്നാലെ ഇന്ത്യ മുഴുവന്‍ സാന്നിധ്യം അറിയിക്കാന്‍ ശ്രമിക്കുന്ന ആംആദ്മി പാര്‍ട്ടിക്ക് മാനിന്റെ പ്രസ്താവനകള്‍ തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.

പത്താന്‍കോട്ട് ആക്രമണത്തിന് പിന്നാലെ 7.5 കോടി രൂപ വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു ആംആദ്മി നേതാവായ സാധു സിങ്ങിനൊപ്പം കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടുവെന്നും പണം തന്റെ എംപി ഫണ്ടില്‍ നിന്ന് പിന്‍വലിച്ചുകൊള്ളാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് മാന്‍ പറഞ്ഞു. എന്നാല്‍ പണം പിന്‍വലിക്കുകയാണെങ്കില്‍ പഞ്ചാബ് ഇന്ത്യയുടെ ഭാഗമല്ലെന്നും സൈനിക സേവനം ഇന്ത്യയില്‍ നിന്ന് വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നും രേഖാമൂലം എഴുതി നല്‍കണമെന്നും താന്‍ പറഞ്ഞെന്നാണ് മാനിന്റെ അവകാശവാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.