ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

തേഞ്ഞിപ്പാലം: ദേശീയ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്‌സിന് തുടക്കമായി. കേരളം ആദ്യമായാണ് ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്‌സിന് വേദിയാകുന്നത്. രാജ്യത്തെ ഏറ്റവും മികച്ച 509 അത്ലീറ്റുകള്‍ മാറ്റുരയ്ക്കുന്ന മേളയില്‍ മികച്ച പ്രകടനങ്ങള്‍ക്ക് കായിക ലോകം കാത്തിരിക്കുകയാണ്.

കോവിഡിനുശേഷം രാജ്യത്ത് ഇത്രയും സീനിയര്‍ അത്ലീറ്റുകള്‍ ഒരുമിച്ച് മത്സരിക്കാനിറങ്ങുന്നത് ആദ്യമായാണ്. 38 ഇനങ്ങളിലാണ് മത്സരം. ലോക ചാമ്പ്യന്‍ഷിപ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെത്ത് ഗെയിംസ് എന്നിവയ്ക്ക് യോഗ്യത നേടാനുള്ള അവസരംകൂടിയായതിനാല്‍ മത്സരം കനക്കും.

കമല്‍ പ്രീത് കൗര്‍, തേജേന്ദ്ര പല്‍സിങ്, അനു റാണി, എം ശ്രീശങ്കര്‍, ദ്യുതിചന്ദ്, എം ആര്‍ പൂവമ്മ, ഹിമദാസ്, അമോജ് ജേക്കബ്, മുഹമ്മദ് അനസ്, നോഹ നിര്‍മല്‍ ടോം, എം പി ജാബിര്‍ അടക്കമുള്ള രാജ്യാന്തര താരങ്ങള്‍ മത്സരിക്കാനിറങ്ങുന്നുണ്ട്. ദേശീയ ക്യാമ്പിലുള്ള താരങ്ങളെല്ലാം മീറ്റില്‍ മത്സരിക്കാനിറങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.