ചില വീഡിയോകള്‍ കാഴ്ചക്കാരുടെ ഉള്ളു നിറയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ആത്മാര്‍ത്ഥമായി കലയെ സ്‌നേഹിച്ച മാര്‍ത്ത സി ഗെനാസേല്‍സ് എന്ന ബാലെ നര്‍ത്തകിയുടേതാണ് ഈ വീഡിയോ.
2019-ല്‍ മാര്‍ത്തയെ മരണം കവര്‍ന്നെങ്കിലും ഹൃദയസ്പര്‍ശിയായ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും പ്രചരിക്കുന്നു. വാര്‍ധക്യത്തിലെത്തിയപ്പോള്‍ മാര്‍ത്ത സി ഗെനാസേല്‍സിന് ഓര്‍മ്മക്കുറവ് ബാധിച്ചു. വീല്‍ചെയറിലായിരുന്നു അവര്‍. എന്നാല്‍ സംഗീതത്തിന്റെ അനന്തമായ ശക്തി അവരുടെ നേരിയ ഓര്‍മ്മകലെ തിരികെക്കൊണ്ടുവരുന്നതാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്.
വീല്‍ചെയറിലിരുന്ന മാര്‍ത്ത സി ഗെനാസേല്‍സ് സംഗീതം കേള്‍ക്കുമ്പോള്‍ കൈകള്‍ മെല്ലെ ചലിപ്പിക്കുന്നു. ഓര്‍മ്മകളില്‍ ബാലെ നിറയുന്നത് ആ ചലനങ്ങളില്‍ വ്യക്തമാകുന്നുണ്ട്. 1967-ല്‍ മാര്‍ത്ത സി ഗെനാസേല്‍സ് ചെയ്ത ഒരു ബാലെ നൃത്തവും വീഡിയോയില്‍ കാണാം.
കഴിഞ്ഞ വര്‍ഷം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ അമേരിക്കയിലെ മുന്‍ ബാസ്‌കറ്റ് ബോള് പ്ലെയറായ റെക്‌സ് ചാപ്മാന്‍ കഴിഞ്ഞ ദിവസം വീണ്ടും റിട്വീറ്റ് ചെയ്തു. ഇതോടെയാണ് മാര്‍ത്ത സി ഗെനാസേല്‍സിന്റെ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.