22 കുട്ടികളുടെ അമ്മയായി 24കാരിയായ ക്രിസ്റ്റീന ഓസ്തുര്‍ക്ക്; വലിയ കുടുംബത്തെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

22 കുട്ടികളുടെ അമ്മയായി 24കാരിയായ ക്രിസ്റ്റീന ഓസ്തുര്‍ക്ക്; വലിയ കുടുംബത്തെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

സമൂഹത്തിലെ ഭൂരിഭാഗം ജനങ്ങളും തിരക്ക് പിടിച്ച ജീവിതത്തിന്റെ ഉടമകളാണ്. ജോലി, കുട്ടികൾ, വീട്ടിലെ പണികൾ തുടങ്ങിയ നിരവധി കാര്യങ്ങളിൽ എൻഗേജ്ഡ് ആണ് ഓരോരുത്തരും. എന്നാൽ ജീവിതം ഏറെ തിരക്കുപിടിച്ചതാണെന്ന് തോന്നുന്നുണ്ടെങ്കില്‍ 24കാരിയായ ക്രിസ്റ്റീന ഓസ്തുര്‍ക്ക് എന്ന യുവതിയെക്കുറിച്ച്‌ കേൾക്കുമ്പോൾ ആരും ആദ്യമൊന്ന് അമ്പരക്കും.

തന്റെ 22 കുഞ്ഞുങ്ങളെ പരിപാലിക്കുന്നവളാണ് ക്രിസ്റ്റീന എന്ന ജോര്‍ജ്ജിയ സ്വദേശിനി. 22ല്‍ ഭൂരിഭാഗം കുഞ്ഞുങ്ങളും രണ്ടോ അതില്‍ താഴെയോ പ്രായമുള്ളവരാണെന്നതാണ് സവിശേഷത. വെറും 24 വയസിനുള്ളില്‍ 22 കുട്ടികള്‍. തിരക്ക് ജീവിതം നയിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് ചിന്തിക്കാൻപോലും സാധ്യമല്ല ഇത്. കാരണം ഒന്നും രണ്ടും കുട്ടികളെ പോലും നോക്കൂവൻ സമയമില്ലാത്ത പുതിയ തലമുറയെ ആണ് നാമിന്ന് കാണുന്നത്.

ക്രിസ്റ്റീനയുടെ 22 കുട്ടികളിൽ മിക്കവരും രണ്ട് വയസ് പ്രായമുള്ളവരാണ് . ഇതെങ്ങനെ എന്ന് എല്ലാർക്കും കണ്‍ഫ്യൂഷൻ ഉണ്ടാക്കും. ക്രിസ്റ്റീനയ്‌ക്കും അവളുടെ പങ്കാളി ഗാലിപ്പിനും ആകെ 23 കുട്ടികളാണ് ഉള്ളത്. ഇതില്‍ 21 പേരും വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ചവരാണ്. ഇതിനായി ദമ്പതികള്‍ ചിലവിട്ടത് 195,000 ഡോളര്‍ തുകയാണെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.

ക്രിസ്റ്റീനയുടെ സൂപ്പര്‍ ബിഗ് ഫാമിലി ഈയടുത്താണ് ട്വിറ്ററില്‍ വൈറലാകുന്നത്. ക്രിസ്റ്റീനയുടെ മുന്‍ ബന്ധത്തിലുണ്ടായിരുന്ന ആറ് വയസുള്ള മകളും ഗാലിപ്പിന്റെ ആദ്യ ബന്ധത്തിലെ ഒരു കുഞ്ഞുമാണ് വീട്ടിലെ ആദ്യത്തെ കുട്ടികള്‍. ശേഷം വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവര്‍ക്കുമുണ്ടായ 20 കുട്ടികള്‍ കൂടി വന്നതോടെ കുടുംബം വലുതാകുകയായിരുന്നു.

'എല്ലാ വീട്ടിലെയും അമ്മമാരെങ്ങനെയാണോ അതുപോലെ തന്നെയാണ് താനെന്നും ഒരേയൊരു വ്യത്യാസം കുട്ടികളുടെ എണ്ണത്തിലാണെന്നും' ക്രിസ്റ്റീന പറയുന്നു. കുട്ടികള്‍ വന്നതിന് ശേഷം ഒറ്റദിവസം പോലും തനിക്ക് ബോറടിച്ചിട്ടില്ലെന്നും ക്രിസ്റ്റീന കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥത്തില്‍ റഷ്യക്കാരിയാണ് ക്രിസ്റ്റീന. യുഎസില്‍ സ്ഥിരതാമസമാക്കിയ യുവതിയും ഭര്‍ത്താവും എപ്പോഴും വലിയ കുടുംബമുണ്ടാകുന്നതിനെക്കുറിച്ച്‌ സ്വപ്‌നം കണ്ടിരുന്നു.

100 കുട്ടികള്‍ വരെ തനിക്കുണ്ടായാല്‍ അത്രയും സന്തോഷമെന്നാണ് ക്രിസ്റ്റീന പറയുന്നത്. തല്‍ക്കാലം ഇനി കുഞ്ഞുങ്ങള്‍ വേണമെന്ന ഉദ്ദേശ്യമില്ലെന്നും യുവതി വ്യക്തമാക്കി. ആഴ്ചതോറും 20 വലിയ ഡയപ്പര്‍ പാക്കറ്റുകളാണ് കുടുംബത്തിന് ആവശ്യമായിട്ടുള്ളത്. 53 പാക്കറ്റ് ബേബി ഫോര്‍മുലയും ഓര്‍ഡര്‍ ചെയ്യാറുണ്ട്. മൂന്ന് നിലകളുള്ള വീട്ടില്‍ മൂന്ന് കുട്ടികളെ ഒരു മുറിയിലാക്കിയാണ് പരിചരിക്കുന്നത്. ക്രിസ്റ്റീനയെന്ന അമ്മയുടെ ജീവിതവും ദിനചര്യകളും കണ്ട് ഇപ്പോഴും വിസ്മയത്തിലാണ് സോഷ്യല്‍ മീഡിയ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.