തിരുവനന്തപുരം: മൂന്ന് മാസമായി കോണ്‍ഗ്രസ് തുടരുന്ന പുനസംഘടന നിര്‍ത്തി വച്ചു. അംഗത്വവിതരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുനസംഘടന നിര്‍ത്തി വച്ചത്.
ഈ മാസം 15 വരെ മറ്റെല്ലാം മാറ്റിവച്ച് അംഗത്വവിതരണം ഊർജിതമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നിർദേശം നൽകി. അംഗത്വവിതരണം പൂർത്തിയായാൽ തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുമെന്നതിനാൽ പുനഃസംഘടനയ്ക്ക് ഇനി പ്രസക്തിയില്ലെന്ന അഭിപ്രായമാണ് ഇന്നലെ ഓൺലൈനായി ചേർന്ന കെപിസിസി നേതൃയോഗത്തിലുണ്ടായത്.
സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനു പകരം സമവായമാണുണ്ടാകുന്നതെങ്കിൽ ഇപ്പോഴത്തെ പുനഃസംഘടനാ പട്ടികയിലുള്ളവരെ പരിശോധനയ്ക്കുശേഷം നിർദേശിക്കാനാണു സാധ്യത. ഡിജിറ്റൽ ആയി അംഗത്വം ചേർക്കുന്നതിൽ പ്രവർത്തകർക്കുള്ള പരിചയക്കുറവാണ് പുതിയ അംഗത്വം കുറയാൻ കാരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
‘പരിശീലനം നൽകുന്നതിൽ താമസം ഉണ്ടായത് ഞങ്ങളുടെ കുഴപ്പമാണ്. പ്രവർത്തകർ പരിമിതമായ ദിവസങ്ങൾ കൊണ്ടാണ് ഇത്രയും അംഗങ്ങളെ ചേർത്തത്. 15 വരെ സമയം നീട്ടിയിട്ടുണ്ട്. അതിനകം ചേരേണ്ടവരെയെല്ലാം ചേർത്തിരിക്കും. ഗ്രൂപ്പിലേക്കല്ല, പാർട്ടിയിലേക്കാണ് അംഗങ്ങളെ എടുക്കുന്നത്’ എന്ന് വി. ഡി സതീശൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.