പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം: രണ്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്; മൂന്ന് പേർക്ക് സ്ഥലം മാറ്റം

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം: രണ്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്; മൂന്ന് പേർക്ക് സ്ഥലം മാറ്റം

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ ഫയര്‍ ഫോഴ്‌സ് ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടി. എറണാകുളം മേഖലാ ഫയര്‍ ഓഫീസര്‍ക്കും ജില്ലാ ഫയര്‍ ഓഫീസര്‍ക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഷന് ഉത്തരവിട്ടു.

ഫയര്‍ ഫോഴ്‌സ് ഉദ്യാഗസ്ഥരായ കെ കെ ഷൈജുവിനും ജെ എസ് ജോഗിക്കുമെതിരെയാണ് നടപടി. ഇരുവര്‍ക്കുമെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. പരിശീലനം നല്‍കിയ മൂന്ന് ഫയര്‍മാന്‍മാരെ സ്ഥലം മാറ്റും.

ആലുവ മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് പുതുതായി രൂപം നല്‍കിയ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തുന്നതിന്റെ വിവിധ രീതികളും ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധവുമൊക്കെയാണ് ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പഠിപ്പിച്ചു കൊടുത്തത്.

സംഭവം വിവാദമായതിന് പിന്നാലെ മത,​ രാഷ്ട്രീയ സംഘടനകള്‍ക്ക് അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കരുതെന്ന് ഫയര്‍ ഫോഴ്സ് മേധാവി ബി സന്ധ്യ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പരിശീലന അപേക്ഷകളില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണമെന്നും ബി സന്ധ്യ നിര്‍ദേശം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.