ഷിക്കാഗോ : ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിൽ 2022 ഏപ്രിൽ 8 മുതൽ 10 വരെ ഈസ്‌ററിനു മുന്നോടിയായുള്ള നോമ്പുകാല വാർഷിക ധ്യാനം നടക്കും. അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍ റജി കൊട്ടാരമാണ് ധ്യാന ശുശ്രുഷകൾക്ക് നേത്യുത്വം നൽകുന്നത്.
കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക വിഭാഗമായി ശനി, ഞായർ ദിനങ്ങളിൽ ധ്യാനം ക്രമീകിരിച്ചിട്ടുണ്ട്.
ഏപ്രിൽ 8 ന് വൈകിട്ട് ആറു മുതൽ ഒൻപത് വരെയും, 9 ന് രാവിലെ 10 മുതൽ വൈകിട്ട് 7 വരേയും, 10 ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരേയുമാണ് ധ്യാനം ക്രമീകിരിച്ചിരിക്കുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ കുമ്പസാരിക്കുന്നതിനുള്ള അവസരമുണ്ടായിരിക്കുന്നതാണ്. ധ്യാനത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫൊറോനാ വികാരി ഫാ ഏബ്രഹാം മുത്തോലത്ത് അറിയിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.