മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പ്രപഞ്ചം എന്നത്. അതുകൊണ്ടുതന്നെ പ്രപഞ്ചത്തിലെ ഇനിയും മനുഷ്യന്‍ അറിയാത്ത വിസ്മയങ്ങളും നിരവധിയാണ്. പ്രത്യേകിച്ച് മനുഷ്യന്റെ കാഴ്ചയ്ക്കുമപ്പുറമുള്ള ബഹിരാകാശ വിസ്മയങ്ങള്‍. അത്തരമൊരു വിസ്മയത്തിന്റെ അപൂര്‍വ്വ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ.
ഇതുവരേയും ആരും കേട്ടിട്ടില്ലാത്ത അപൂര്‍വ്വമായ ഒരു ശബ്ദമാണ് ഈ വീഡിയോയിലുള്ളത്. ഒരു നെബുലയുടെ ശബ്ദത്തിന്റെ സോണിഫിക്കേഷന്‍ വീഡിയോയാണ് ഇത്. നക്ഷത്രങ്ങള്‍ പിറവിയെടുക്കുമ്പോള്‍ രൂപപ്പെടുന്നതോ അല്ലെങ്കില്‍ നക്ഷത്രങ്ങളുടെ അന്ത്യസമയത്തുള്ള സ്‌ഫോടനം വഴി രൂപപ്പെടുന്നവയോ ആണ് നെബുലകള്‍. ഹൈഡ്രജന്‍ വാതകങ്ങള്‍, പ്ലാസ്മ, നക്ഷത്രാന്തരീയ ധൂളികള്‍ എന്നിവയെല്ലാമാണ് മേഘങ്ങള്‍ പോലെയുള്ള നെബുലകളില്‍ നിറഞ്ഞിരിക്കുന്നത്.
ഭൂമിയോട് ഏകദേശം അടുത്തുനില്‍ക്കുന്ന നെബുലകളില്‍ ഒന്നായ ഹെലിക്‌സിന്റെ ഡേറ്റയാണ് ശബ്ദരൂപത്തില്‍ നാസ പുറത്തുവിട്ടത്. ഹെലിക്‌സ് നെബുലയില്‍ സംഭവിട്ട ചില ചലനങ്ങളെ ശബ്ദ രൂപത്തിലേക്ക് മാറ്റുകയായിരുന്നു നാസ. സാദാരണ ബഹിരാകാശത്ത് നമുക്ക് ശബ്ദം കേള്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ബഹിരാകാശ വസ്തുക്കളില്‍ സംഭവിക്കുന്ന ചലനങ്ങളെ സോണിഫിക്കേഷനിലൂടെ ശ്രവണ രൂപത്തിലേക്ക് മാറ്റാന്‍ സാധിക്കുന്നു. ഡേറ്റയെ ശബ്ദരൂപത്തിലേക്ക് മാറ്റുന്ന ടെക്‌നോളജിയാണ് സോണിഫിക്കേഷന്‍ എന്ന് അറിയപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.