ഇമ്രാന്‍ ഖാനെ വിചാരണ ചെയ്യും: പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ്

ഇമ്രാന്‍ ഖാനെ വിചാരണ ചെയ്യും: പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ്

ഇസ്ലാമബാദ്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിചാരണ ചെയ്യുമെന്ന് ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ്. ഖാനെയും സ്പീക്കർ അസദ് ഖൈസറിനെയും ആർട്ടിക്കിൾ ആറ് പ്രകാരമാണ് വിചാരണ ചെയ്യുന്നതെന്ന് ഷെഹ്ബാസ് പറഞ്ഞു.

അവിശ്വാസ പ്രമേയത്തെ ഭരണഘടനാ വിരുദ്ധം എന്ന് ഖാസിം സൂരി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷെഹ്ബാസിന്റെ പ്രതികരണം. ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം തള്ളുകയും ദേശീയ അസംബ്ലി പിരിച്ചുവിടുകയും ചെയ്ത സാഹചര്യത്തിലാണ് തുടർ നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുവന്നത്.

പ്രമേയം ദേശീയ അസംബ്ലിയിൽ ഡെപ്യൂട്ടി സ്പീക്കർ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് തള്ളുകയായിരുന്നു. പിന്നാലെ ഇമ്രാൻ ഖാന്റെ ഉപദേശ പ്രകാരം പാക് പ്രസിഡന്റ് ആരിഫ് അൽവി ദേശീയ അസംബ്ലി പിരിച്ചു വിടുകയും ചെയ്തു.
രണ്ട് നടപടികളിലും പ്രതിഷേധിച്ച് ദേശീയ അസംബ്ലിയിൽ ധർണനടത്തിയ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചു.
ചീഫ് ജസ്റ്റിസ് ഉമർ അതാ ബണ്ടിയാലിന്റെ മൂന്നംഗ ബെഞ്ച് അടിയന്തരമായി ചേരുകയും ഹർജികൾ വിശാല ബെഞ്ച് പരിഗണിക്കാനായി മാറ്റുകയും ചെയ്‌തു.

അതേസമയം ഇമ്രാൻ ഖാൻ പാകിസ്താന്റെ പ്രധാനമന്ത്രിയല്ലെന്ന് കാബിനറ്റ് സെക്രട്ടറി അറിയിച്ചു. പാകിസ്താൻ പ്രസിഡന്റ് അസംബ്ലി പിരിച്ചുവിട്ടതിനെ തുടർന്ന് 2022 ഏപ്രിൽ മുന്നിന് പാർലമെന്ററി കാര്യ മന്ത്രാലയം, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താൻ ഭരണഘടനയുടെ ആർട്ടിക്കിൾ 48(1) പ്രകാരം ആർട്ടിക്കിൾ 58(1) പ്രകാരം ഇമ്രാൻ ഖാൻ പാകിസ്താന്റെ പ്രധാനമന്ത്രിയല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തനം നിർത്തിയെന്നും കാബിനറ്റ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.