കൊച്ചി: പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനൊപ്പം മണ്ണെണ്ണ വിലയും കൂട്ടിയത് മത്സ്യത്തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാക്കി.
മണ്ണെണ്ണ വില വര്‍ധന ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് മത്സ്യബന്ധനം. 50 രൂപാ നിരക്കിലെങ്കിലും മണ്ണെണ്ണ കിട്ടിയില്ലെങ്കില്‍ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
‘ഇപ്പോള്‍ തന്നെ മണ്ണെണ്ണയ്ക്ക് മാര്‍ക്കറ്റ് വില 115 രൂപയിലാണ്. 122 രൂപയ്ക്കാണ് ഡിപ്പോയില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത് തൊഴിലാളികള്‍ക്ക് താങ്ങാനാവുന്നതല്ല. മത്സ്യസമ്പത്ത് കുറവാണെന്നതും പ്രതിസന്ധിയുടെ ഗൗരവം കൂട്ടുകയാണ്. ഞങ്ങള്‍ക്ക് താങ്ങാനാകുന്ന തരത്തിലേക്കെങ്കിലും വില കുറയ്ക്കണമെന്നാണ് സര്‍ക്കാരിനോട് പറയാനുള്ളത്.
ദിവസും പണിക്ക് പോയിട്ടും കാര്യമില്ലാത്ത അവസ്ഥയാണുള്ളത്. ഇരുന്നൂറോ മുന്നൂറോ രൂപമാത്രമാണ് ദിവസം കിട്ടുന്നത്. രണ്ടുമാസമായിട്ട് സിവില്‍ സപ്ലൈസില്‍ നിന്നുമുള്ള മണ്ണെണ്ണയുടെ വരവും ഇല്ലാതെയായി. 60-70-രൂപയ്ക്ക് നിരക്കില്‍ ഇവിടെ നിന്ന് മണ്ണെണ്ണ കിട്ടുമായിരുന്നു. ഇപ്പോള്‍ അതുമില്ലാതായി. മത്സ്യത്തിന്റെ ലഭ്യതയും കുറഞ്ഞതിനാല്‍ വരുമാനം ഏതാണ്ട് നിലച്ച അവസ്ഥ തന്നെയാണ്. 50 രൂപ നിരക്കില്‍ കിട്ടിയാല്‍ തന്നെ ഞങ്ങള്‍ക്ക് ജീവിക്കാമായിരുന്നു. ജീവിതം തന്നെ കഷ്ടത്തിലായ സ്ഥിതിയാണ്’എന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
മാര്‍ച്ച് മാസം വരെ 59 രൂപയായിരുന്ന മണ്ണെണ്ണ വില ഏപ്രിലായതോടെ 81 രൂപയിലെത്തി. 22 രൂപയുടെ വര്‍ധനയാണ് ഒറ്റയടിക്ക് ഉണ്ടായത്. മണ്ണെണ്ണ വില ജനങ്ങള്‍ക്ക് കുറച്ച് നല്‍കാന്‍ കഴിയുമോ എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതായും മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.