പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ.വി. തോമസ് പങ്കെടുക്കുമെന്ന് സിപിഎം; അനുമതി തേടി സോണിയയ്ക്ക് കത്തയച്ച് തോമസ്

പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ.വി. തോമസ് പങ്കെടുക്കുമെന്ന് സിപിഎം; അനുമതി തേടി സോണിയയ്ക്ക് കത്തയച്ച് തോമസ്

കൊച്ചി: കെപിസിസി വിലക്കിയെങ്കിലും കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് സിപിഎം. എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യം എന്ന തോമസിന്റെ നിലപാടാണ് ശരിയെന്ന് സിപിഎം നേതാവ് എം.വി. ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറും ഇതേ ആശയമാണ് പങ്കുവയ്ക്കുന്നത്. കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂരിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെങ്കിലും അദേഹത്തിന്റെ സാന്നിധ്യവും പ്രതീക്ഷിക്കുന്നതായി ജയരാജന്‍ വ്യക്തമാക്കി.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അതിയായ താല്‍പര്യമുണ്ടെന്ന് കെ.വി. തോമസ് വ്യക്തമാക്കി. അനുമതി തേടി പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചതായും അദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒന്‍പതാം തീയതി വരെ സമയമുണ്ട്. ഹൈക്കമാന്‍ഡ് നിലപാട് അറിഞ്ഞശേഷം തീരുമാനമെന്നും തോമസ് പറഞ്ഞു.

കെ.സി. വേണുഗോപാല്‍ വിളിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും കോടിയേരിയും അറിയിച്ചിട്ടുണ്ട്. കെപിസിസിയുടെ അനുമതിയാണോ വേണ്ടതെന്ന് എഐസിസിയാണ് പറയേണ്ടത്. കെപിസിസി പ്രസിഡന്റ് പറയുന്നതിനെല്ലാം മറുപടി പറയാനില്ലെന്നും തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ തോമസും തരൂരും പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം എതിര്‍പ്പ് അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.