റമദാനില്‍ ഭക്ഷണം വിളമ്പാന്‍ ഇത്തവണയും റസ്റ്ററന്‍റുകള്‍ക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ദുബായ്

റമദാനില്‍ ഭക്ഷണം വിളമ്പാന്‍ ഇത്തവണയും റസ്റ്ററന്‍റുകള്‍ക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ദുബായ്

ദുബായ്: എമിറേറ്റിലെ റസ്റ്ററന്‍റുകളില്‍ റമദാന്‍ മാസത്തില്‍ ഭക്ഷണം വിളമ്പാന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ദുബായ് . ഭക്ഷണം കഴിക്കുന്ന മേഖലകള്‍ മറയ്ക്കുന്നത് നിർബന്ധമല്ല. 

റസ്റ്ററന്‍റുകളുടെ വിവേചനമനുസരിച്ച് മറയ്ക്കുകയോ മറയ്ക്കാതിരിക്കുകയോ ചെയ്യാമെന്നും ദുബായിലെ ഇക്കണോമി ആന്‍റ് ടൂറിസം വിഭാഗം സർക്കുലറില്‍ വ്യക്തമാക്കി. മുന്‍കൂർ അനുമതിക്ക് അപേക്ഷിക്കാതെ അംഗീകൃത പ്രവ‍ത്തിസമയത്തിന് അനുസൃതമായി ഭക്ഷണവും പാനീയങ്ങളും നല്‍കാം. 

600555559 എന്ന നമ്പറിലോ [email protected] എന്ന ഇമെയിലിലൂടെയോ കൂടുതല്‍ വിവരങ്ങള്‍ തേടാവുന്നതാണ്.
കഴിഞ്ഞ റമദാനില്‍ തന്നെ നോമ്പ് സമയങ്ങളില്‍ ഭക്ഷണം വിളമ്പാന്‍ പ്രത്യേക അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു. ഭക്ഷണം കഴിക്കുന്ന മേഖല മറയ്ക്കുന്നതും നിർബന്ധമല്ലാതാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.