കോഴിക്കോട്: വിവാഹ ഫോട്ടോ ഷൂട്ടിനിടെ നവവരന്‍ കോഴിക്കോട് കുറ്റ്യാടി പുഴയിൽ മുങ്ങി മരിച്ചു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റെജിൻ ലാൽ (28) ആണ് മരിച്ചത്. ഭാര്യ കനിഹയെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാര്‍ച്ച് 14നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷമുള്ള ഫോട്ടോ ഷൂട്ടിന് എത്തിയതായിരുന്നു യുവ ദമ്പതികള്‍. ഇന്ന് രാവിലെയാണ് വിവാഹ ഫോട്ടോ ഷൂട്ടിനായി റെജിൻ ലാലും ഭാര്യ കനിഹയും കോഴിക്കോട് കുറ്റ്യാടി പുഴയിൽ എത്തിയത്.
പുഴക്കരയിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ ഇരുവരും കാൽവഴുതി പുഴയിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുക്കിൽപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ കരയ്ക്കെത്തിച്ച് പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റെജിൻ ലാലിന്റെ ജീവൻ രക്ഷിക്കാനായില്ല.
അവിചാരിതമായി വേലിയേറ്റമുണ്ടാകുന്ന പുഴയാണ് ജാനകിപ്പുഴ. പരിചയമില്ലാത്ത പലര്‍ക്കും നേരത്തെ അപകടമുണ്ടായിട്ടുണ്ടെന്നാണ് ഇവിടുത്തെ നാട്ടുകാര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.