അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പള്ളിയിൽ ഏഴ്, എട്ട് തീയതികളിൽ നാല്പതാം വെള്ളി ആചരണവും കുരിശുമല കയറ്റവും നടത്തപെടുന്നു

അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പള്ളിയിൽ ഏഴ്, എട്ട് തീയതികളിൽ നാല്പതാം വെള്ളി ആചരണവും കുരിശുമല കയറ്റവും നടത്തപെടുന്നു

കോട്ടയം: സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പള്ളിയിൽ നാല്പതാം വെള്ളി ആചരണവും കുരിശുമല കയറ്റവും നടത്തപെടുന്നു. വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച നിരവധി ഭക്തജനങ്ങളാണ് അറുനൂറ്റിമംഗലം മല ചവിട്ടി അനുഗ്രഹം നേടാനായി എത്തുന്നത്.



ഈ വർഷത്തെ നാല്പതാം വെള്ളി തിരുക്കർമ്മങ്ങൾ ഏപ്രിൽ ഏഴ്, എട്ട് ( വ്യാഴം, വെള്ളി) തീയതികളിലാണ് നടത്തപ്പെടുന്നത്. മലയടിവാരത്തെ വിശുദ്ധ അന്തോനീസിന്റെ കുരിശുപള്ളിയിൽ നിന്നുമാണ് മലമുകളിലേക്ക് കുരിശിന്റെ വഴി നടക്കുന്നത്.
പാലാ രൂപതയുടെ കീഴിലുള്ള അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപള്ളി കടുത്തുരുത്തിയിൽ നിന്നും പെരുവയിൽ നിന്നും നാല് കിലോമീറ്റർ ദൂരത്തിൽ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ അറുനൂറ്റിമംഗലം മലകയറ്റം ആരംഭിക്കുന്നത് ബഹുമാനപ്പെട്ട ചേമ്പിലയിൽ മത്തായി കത്തനാരാണ്.





1920 ൽ നോമ്പ് കാലത്തെ നാൽപ്പതാം വെള്ളിയാഴ്ച ദിവസം ഒരു മരക്കുരിശും തോളിലേന്തി ഇടവക ജനങ്ങളോടൊപ്പം മലയടിവാരത്ത് നിന്നും കുരിശിന്റെ വഴിയിലൂടെ പ്രാർത്ഥനാ ഗാനങ്ങൾ ആലപിച്ച് മലമുകളിൽ എത്തി കുരിശ് സ്ഥാപിച്ചു. ഇതായിരുന്നു ആദ്യത്തെ മലകയറ്റം. പിന്നീടുള്ള എല്ലാ വർഷങ്ങളിലും നോമ്പിൽ നാൽപതാം വെള്ളിയാഴ്ച മല കയറുന്നത് ഒരു ഭക്ത അനുഷ്ഠാനമായി മാറി. അങ്ങനെയാണ് അറുനൂറ്റിമംഗലം പള്ളി മലകയറ്റ പള്ളി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

1952 ബഹുമാനപ്പെട്ട കിഴക്കേ മണ്ണൂർ തോമാകത്തനാരണ് മലമുകളിൽ ആദ്യത്തെ കപ്പേള നിർമ്മിച്ചത്. 1953 റോമിൽ നിന്നും വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണക്കത്തിനായി ലഭിച്ചു. നാൽപതാം വെള്ളിയാഴ്ച ഈ തിരുശേഷിപ്പ് മലമുകളിൽ വണക്കത്തിനായി പ്രതിഷ്ഠിക്കുന്നു.

ജാതി മത ഭേദമില്ലാതെ ലക്ഷക്കണക്കിന് ആളുകൾ ഭക്തിപുരസരം ഈ കുരിശു മല കേറി അനുഗ്രഹം പ്രാപിക്കുന്നു. പാപ സങ്കീർത്തനം നടത്തി ദിവ്യബലിയിൽ സംബന്ധിച്ച ദിവ്യകാരുണ്യം സ്വീകരിച്ച് കുരിശിന്റെ വഴിയിലൂടെ മല ചവിട്ടി അനുഗ്രഹങ്ങൾ പ്രാപിച്ച സമാധാനത്തോടെ സംതൃപ്തിയോടെ ഭക്തജനങ്ങൾ മടങ്ങുന്നു.
നാല്പതാം വെള്ളിയാഴ്ച മലകേറി അനുഗ്രഹം പ്രാപിക്കാൻ വിവിധയിടങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകർക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിന് വികാരിയച്ചന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളും ഇടവക ജനങ്ങളും സജീവമായി പ്രവർത്തിക്കുന്നു.


വികാരി റവ ഫാ. അഗസ്റ്റിൻ വരിക്കമാക്കൽ

പശ്ചാത്താപത്തിന്റെയും പ്രാർത്ഥനയുടെയും അരൂപിയിൽ അനുഗ്രഹങ്ങൾ പ്രാപിക്കാൻ തീർത്ഥാടന കേന്ദ്രത്തിൽ എത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. നാല്പതാം വെള്ളിയാഴ്ച രാവിലെ മുതൽ നേർച്ച കഞ്ഞി വിതരണം ചെയ്യുന്നുണ്ട്.

നാല്പതാം വെള്ളിയാഴ്ച കുരിശുമല കേറിയ അനുഗ്രഹം പ്രാപിക്കാനായി ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ ഫാ. അഗസ്റ്റിൻ വരിക്കമാക്കൽ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.